24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • കൊൽക്കത്ത കൊലപാതകം: ‘സെമിനാർ ഹാളില്‍ യുവതിയെ കണ്ടത് മരിച്ച നിലയില്‍’; നുണപരിശോധനക്കിടെ പ്രതി
Uncategorized

കൊൽക്കത്ത കൊലപാതകം: ‘സെമിനാർ ഹാളില്‍ യുവതിയെ കണ്ടത് മരിച്ച നിലയില്‍’; നുണപരിശോധനക്കിടെ പ്രതി

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ ആർജികർ ആശുപത്രിയിൽ പി ജി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന റിപ്പോർട്ട് പുറത്ത്. ഡോക്ടർ വിശ്രമിക്കുകയായിരുന്ന സെമിനാർ ഹാളിലേക്ക് പ്രവേശിച്ചുവെന്നും എന്നാൽ താൻ എത്തിയപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് പ്രതിയുടെ വാദം. പിന്നാലെ താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രതി പറഞ്ഞതായാണ് റിപ്പോർട്ട്.

ചോദ്യം ചെയ്യലിനെത്തിച്ചത് മുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു. കൊലപാതകക്കേസിൽ‌ താൻ നിരപരാധിയാണെന്ന വാദം ഉന്നയിച്ചതിന് പിന്നാലെയാണ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കുന്നത്. തെളിവുകൾ നിരത്തി ചോദ്യം ചെയ്തെങ്കിലും കൃത്യം നടക്കുന്ന സമയത്തും താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്ന വാദമാണ് പ്രതി ഉന്നയിച്ചത്.

കൊൽക്കത്ത പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. പിന്നീടാണ് താൻ നിരപരാധിയാണെന്നും കുറ്റകൃത്യത്തിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നുവെന്നും മൊഴി മാറ്റിയത്. ജയിൽ ​ഗാർഡുകളോടും സംഭവത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു റോയിയുടെ പ്രതികരണം.

Related posts

സങ്കീർണ മേഖലയിൽ ചെന്ന് മൃതദേഹങ്ങൾ കണ്ടെത്തി, പിപിഇ കിറ്റുൾപ്പെടെ ലഭിക്കാതെ വന്നപ്പോൾ രക്ഷാപ്രവർത്തകർ മടങ്ങി; ഗുരുതര അനാസ്ഥ

Aswathi Kottiyoor

ദില്ലി മദ്യനയകേസ്: സിബിഐ കേസിലും കെജ്രിവാളിന് ജാമ്യം, അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

Aswathi Kottiyoor

ഉച്ചത്തിലുള്ള ഡിജെ മ്യൂസിക് കേട്ട് വേലയ്ക്കിടെ ആന ഇടഞ്ഞു; ഒഴിഞ്ഞത് വലിയ അപകടം

Aswathi Kottiyoor
WordPress Image Lightbox