30.4 C
Iritty, IN
September 13, 2024
  • Home
  • Uncategorized
  • 94-ാമത് സൗദി ദേശീയ ദിനാഘോഷം; മുദ്രയും പ്രമേയവും പ്രഖ്യാപിച്ചു
Uncategorized

94-ാമത് സൗദി ദേശീയ ദിനാഘോഷം; മുദ്രയും പ്രമേയവും പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാചരണത്തിന്‍റെ മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചു. ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്നതാണ് ആഘോഷ പ്രമേയം. രാജ്യവ്യാപകമായി ദേശീയ ദിനാഘോഷ പരിപാടികൾ നടക്കുന്നത് ഈ മുദ്രക്കും പ്രമേയത്തിനും കീഴിലായിരിക്കും.

ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി (ജി.ഇ.എ) ഡയറക്ടർ ബോർഡ് ചെയർമാനും ഉപദേഷ്ടാവുമായ തുർക്കി അൽ ശൈഖ് ആണ് മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചത്. എല്ലാവർഷവും സെപ്തംബർ 23നാണ് സൗദി ദേശീയ ദിനം ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷവും ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്നതായിരുന്നു ആഘോഷ പ്രമേയം. ‘വിഷൻ 2030’മായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികൾ എടുത്തുകാണിക്കുകയും വിവിധ മേഖലകളിൽ രാജ്യത്തിെൻറ പ്രധാന പങ്ക് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. 94-ാം ദേശീയ ദിനത്തിന് അംഗീകൃത മുദ്രയും മുദ്രാവാക്യവും സ്വീകരിക്കാൻ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോടും ജി.ഇ.എ അഭ്യർഥിച്ചു.

http://nd.gea.gov.sa/ എന്ന വെബ് സൈറ്റ് സന്ദർശിച്ച് തീം ഗൈഡ് ഡൗൺലോഡ് ചെയ്യാം. മുദ്ര സംബന്ധിച്ച മാർഗനിർദേശങ്ങളും വ്യത്യസ്‌ത ആപ്ലിക്കേഷനുകളിൽ എങ്ങനെ തീം ഉപയോഗിക്കാമെന്ന വിവരങ്ങളും ഇതിൽ ലഭ്യമാണ്. ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്ക് പുറമെ രാജ്യത്തെ വിവിധ ആഘോഷ മേളകളും അവയുടെ വാർത്തകളും ഫോട്ടോകളും ഉൾപ്പെടെ വിവിധ വിവരങ്ങൾ സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി. 1932-ൽ അബ്ദുൽ അസീസ് രാജാവിെൻറ നേതൃത്വത്തിൽ സൗദി ഏകീകരിക്കപ്പെട്ടതിെൻറ വാർഷികമാണ് രാജ്യം സെപ്തംബർ 23ന് ദേശീയ ദിനമായി ആഘോഷിക്കുന്നത്.

Related posts

സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

Aswathi Kottiyoor

എംപി പ്രവീണിനെ ബിലീവേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റും; തലയ്ക്ക് ഏഴ് തുന്നലുകള്‍

Aswathi Kottiyoor

ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox