29.7 C
Iritty, IN
September 13, 2024
  • Home
  • Uncategorized
  • അമ്മയിലെ ആളുകളുടെ രാഷ്ട്രീയം ഏതായാലും നടപടി എടുക്കണം, കോൺഗ്രസ്‌ ആയാലും പ്രതിരോധിക്കില്ല: രാഹുൽ മാങ്കൂട്ടത്തിൽ
Uncategorized

അമ്മയിലെ ആളുകളുടെ രാഷ്ട്രീയം ഏതായാലും നടപടി എടുക്കണം, കോൺഗ്രസ്‌ ആയാലും പ്രതിരോധിക്കില്ല: രാഹുൽ മാങ്കൂട്ടത്തിൽ


പത്തനംതിട്ട: ഉളുപ്പും ധാർമികതയുമുണ്ടെങ്കിൽ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മന്ത്രിമാർ അവരവരുടെ ധാർമികത ഒന്നുകൂടി പരിശോധിക്കണം. വേട്ടക്കാർക്ക് ഒപ്പമാണ് സർക്കാർ. അവർക്ക് ബ്രീതിങ് ടൈം കൊടുക്കുകയാണ്. ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഒരു റിപ്പോർട്ടിന്റെ മുകളിൽ അടയിരുന്ന സർക്കാരാണ് പിണറായി സർക്കാരെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അമ്മയിലെ ആളുകളുടെ രാഷ്ട്രീയം ഏത് ആയിരുന്നാലും നടപടി എടുക്കണം. കോൺഗ്രസ്‌ ആയാൽ പ്രതിരോധിക്കാൻ നിക്കില്ല. കോൺഗ്രസ്‌ ആയാലും കമ്മ്യൂണിസ്റ്റ്‌ ആയാലും ബിജെപി ആയാലും ശിക്ഷിക്കപ്പെടണം. നടപടി ഉണ്ടാകുന്നതുവരെ സമരങ്ങളും പ്രക്ഷോഭങ്ങളുമായി യൂത്ത് കോൺഗ്രസ്‌ മുന്നോട്ട് പോകുമെന്നും സാംസ്കാരിക മന്ത്രി സാംസ്കാരിക മാലിന്യമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Related posts

‘7 ദിവസത്തിനുള്ളിൽ പൗരത്വ നിയമം നടപ്പിലാക്കും’; കേന്ദ്ര മന്ത്രി

Aswathi Kottiyoor

കെഎസ്ആര്‍ടിസിയ്ക്ക് 20 കോടി കൂടി അനുവദിച്ചു; സർക്കാർ സഹായം ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാനെന്ന് ധനവകുപ്പ്

Aswathi Kottiyoor

കോട്ടയത്ത് ചുവരെഴുത്തിനെ ചൊല്ലി തർക്കം; താമസ് ചാഴിക്കാടൻ എംപിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലത്ത് ജോസഫ് ഗ്രൂപ്പ് ചുവരെഴുതി

Aswathi Kottiyoor
WordPress Image Lightbox