ഇരു ബഹിരാകാശ സഞ്ചാരികളും സുരക്ഷിതരാണ്. ഏതൊരു പ്രശ്‌നവും പരിഹരിക്കപ്പെടും എന്നാണ് വിശ്വസിക്കുന്നത്. ഡ്രാഗണ്‍ പേടകവും സോയൂസ് പേടകവും ഉപയോഗിക്കുന്നത് അടക്കം ബഹിരാകാശ ഏജന്‍സികള്‍ എല്ലാ സാധ്യതകളും പരിഗണിക്കും. ബഹിരാകാശത്ത് ആയിരുന്നപ്പോള്‍ ഭൂമിക്ക് 400 കിലോമീറ്റര്‍ അരികെയായിരുന്നു ഞാന്‍. ബഹിരാകാശത്ത് നിന്ന് ഭൂമിയെ നോക്കിക്കാണുക ആശ്ചര്യമാണ്. അവിടെ നിന്ന് നോക്കുമ്പോള്‍ അതിര്‍വരമ്പുകളില്ലാത്ത ലോകമാണ് ഭൂമി. ഭൂമിയെ സമാധാനത്തിലും സുരക്ഷിതവുമായി നിലനിര്‍ത്താനുള്ള പ്രചേദനമാണ് ഇത് നല്‍കുന്നത്. ഇന്ത്യയുടെ ഗഗന്‍യാന്‍ പര്യവേഷകര്‍ക്കടുത്ത് ഞാന്‍ പരിശീലനം നടത്തിയിട്ടുണ്ട്. അവര്‍ വളരെ കൂര്‍മബുദ്ധിശാലികളും കരുത്തരും ആകാംക്ഷ നിറഞ്ഞവരുമാണ്. വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്കാകും. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നതായും സെര്‍ജീ കൊര്‍സാകോവ് തന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പറഞ്ഞു.
- Home
- Uncategorized
- ടെന്‍ഷന്‍ വേണ്ട, സുനിത വില്യംസ് സുരക്ഷിത; വെളിപ്പെടുത്തി റഷ്യന്‍ ബഹിരാകാശ സഞ്ചാരി