25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സ്വർണാഭരണ ഉപഭോക്താക്കൾ ആശ്വസിക്കേണ്ട, സ്വർണവില ഉയർന്നു; ഒരു പവന് എത്ര നൽകണം
Uncategorized

സ്വർണാഭരണ ഉപഭോക്താക്കൾ ആശ്വസിക്കേണ്ട, സ്വർണവില ഉയർന്നു; ഒരു പവന് എത്ര നൽകണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ട്. ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53560 രൂപയാണ്.

വലിയ തോതിലുള്ള നിക്ഷേപവും, ലാഭം എടുക്കലും തുടരുന്നതിനാൽ, സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടർന്നാലും വില വർദ്ധനവവിന് തന്നെയാണ് സാധ്യത എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6695 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5540 രൂപയാണ്. വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.

Related posts

ബൈക്ക് സൈക്കിളിൽ ഇടിച്ചതിനെ ചൊല്ലി തർക്കം; യുപിയിൽ മുസ്ലിം യുവാവിനെ അടിച്ച് കൊന്നു

Aswathi Kottiyoor

വീട്ടിലെ പ്രസവത്തിനിടെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; ഭ‍ർത്താവ് റിമാൻഡിൽ, പൊലീസിന് സംഭവിച്ചതും വൻ വീഴ്ച

Aswathi Kottiyoor

സഹോദരനെ കുത്തി പരിക്കേൽപിച്ചു, പകരം വീട്ടാനെത്തി കസേര കൊണ്ട് തലയ്ക്കടിച്ചു, മൂന്ന് പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox