23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • കേരള പൊലീസ് വിശാഖപട്ടണത്ത്; അസമിലേക്ക് പോകണമെന്ന കുട്ടിയുടെ ആഗ്രഹത്തിൽ തീരുമാനം ഇന്ന്
Uncategorized

കേരള പൊലീസ് വിശാഖപട്ടണത്ത്; അസമിലേക്ക് പോകണമെന്ന കുട്ടിയുടെ ആഗ്രഹത്തിൽ തീരുമാനം ഇന്ന്

വിശാഖപട്ടണം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരികെ എത്തിക്കാൻ കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത് എത്തും. അവിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിനുള്ള കുട്ടിയ്ക്ക്, അസാമിലേക്ക് പോകണമെന്ന ആഗ്രഹമാണ് കഴിഞ്ഞ ദിവസം മലയാളി സമാജം പ്രവർത്തകരോട് കുട്ടി പങ്കുവെച്ചത്. ഇതേ നിലപാട് ഇന്നും തുടർന്നാൽ മജിസ്ട്രേറ്റിൻ്റെ അനുമതി കൂടി തേടിയ ശേഷമാകും വിശാഖപട്ടണത്ത് നിന്ന് കേരള പൊലീസിനൊപ്പം കുട്ടിയെ വിടുന്നതിൽ തീരുമാനമെടുക്കുക.

തിരിച്ച് അസമിലേക്ക് പോയാല്‍ മതിയെന്നാണ് പെണ്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചത്. അമ്മയോടൊപ്പം നിൽക്കാൻ താല്പര്യമില്ല. അമ്മ വീട്ടുജോലികൾ കൂടുതൽ ചെയ്യിക്കുന്നുവെന്നും കുട്ടി മലയാളി സമാജം പ്രവർത്തകരോട് പറഞ്ഞു. പഠിക്കാനാണ് കൂടുതൽ ഇഷ്ടം. അസമിൽ തിരികെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അസമിൽ അപ്പൂപ്പനും അമ്മൂമ്മയും തന്നെ പഠിപ്പിക്കുമെന്നും കുട്ടി പറഞ്ഞു. കുട്ടി ഇപ്പോൾ വിശാഖപട്ടണം ചൈൽഡ് വൈൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണുള്ളത്. പ്രത്യേക അനുവാദം വാങ്ങി മലയാളി സമാജം പ്രവർത്തകർ കുട്ടിയെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

കുട്ടിയെ ഏറ്റുവാങ്ങാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി) അംഗങ്ങൾ വിശാഖപട്ടണത്തേക്ക് പോയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗമാണ് സംഘം തിരിച്ചത്. നിലവില്‍ കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശിയുടെ മകളെ ഓഗസ്റ്റ് 20ന് രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നാണ് കാണാതായത്. അയല്‍വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ കഴക്കൂട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു.

Related posts

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു; ട്രെയിനിൽ നിന്ന് മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി

Aswathi Kottiyoor

മന്ത്രി മുഹമ്മദ് റിയാസ് ഉന്നമിടുന്നത് ആരെ? പറഞ്ഞത് കുടുംബത്തിലെ വികാരമോ?

Aswathi Kottiyoor

ഗവര്‍ണര്‍ വഴങ്ങി; സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകിട്ട് നാലിന്

Aswathi Kottiyoor
WordPress Image Lightbox