23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിന് തിരി തെളിഞ്ഞു
Uncategorized

കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിന് തിരി തെളിഞ്ഞു

കൊട്ടിയൂർ: കൊട്ടിയൂർ ഐ ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ സ്കൂൾ തല കലോത്സവത്തിൻ്റെ ഉദ്ഘാടനം പ്രശസ്ത നാടൻപാട്ട് കലാകാരി അനുശ്രീ പുന്നാട് നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജോമിൻ നാക്കുഴിക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ തോമസ് കുരുവിള സ്വാഗതം ആശംസിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ എം.എ മാത്യു, പി.ടി.എ പ്രസിഡൻ്റ് ശ്രീ സാജു മേൽപ്പനാംതോട്ടം,വൈസ് പ്രസിഡൻ്റ് സന്തോഷ് മറ്റത്തിൽ ,വിദ്യാർത്ഥി പ്രതിനിധി അഭിനീത് ജോസഫ് ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് തല മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുത്ത അനൂപ് അനീഷിന് മെമൻ്റോയും ക്യാഷ് അവാർഡും സമ്മാനിച്ചുകലോത്സവ കൺവീനർ പി.ടി.സോമരാജ് മാസ്റ്റർ ചടങ്ങിൽ സന്നിഹിതരായവർക്ക് നന്ദിയർപ്പിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ നാല് ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.

Related posts

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്; അവള്‍ക്ക് പേരുമിട്ടു, ‘മഴ’..

Aswathi Kottiyoor

ഇരിട്ടിയിൽ മിൽമ ബൂത്ത് കുത്തി തുറന്ന് മോഷണം

Aswathi Kottiyoor

കുടുംബവഴക്കിനെ തുടർന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox