മുംബൈ : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് വി മുരളീധരൻ. സിനിമാ ലോകത്തെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പിൽ ആരൊക്കെയാണ് ഉള്ളത് എന്ന് വെളിപ്പെടുത്തണം. റിപ്പോർട്ട് പൂഴ്ത്തി വെച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞ ലംഘനം നടത്തി. ക്രിമിനൽ കുറ്റം കണ്ടെത്തിയാൽ ഉടൻ കേസെടുക്കാൻ പരാതിയുടെ ആവശ്യമില്ല. പരാതി വേണമെന്ന സർക്കാർ പറയുന്നത് വസ്തുതകൾക്ക് വിരുദ്ധമാണ്. സർക്കാർ ഇരകൾക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. വേട്ടക്കാരൻ സംരക്ഷിക്കുന്ന രീതി ശരിയല്ലെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.