28.5 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • രാഷ്ട്രീയ ഗോദയിലേക്ക് വിനേഷ് ഫോഗട്ട്? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
Uncategorized

രാഷ്ട്രീയ ഗോദയിലേക്ക് വിനേഷ് ഫോഗട്ട്? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് മത്സരിച്ചേക്കും. താരത്തിന്റെ അടുത്ത വൃത്തങ്ങൾ ന്യൂസ് ഏജൻസിയായ ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. വിനേഷ് ഫോഗട്ടിന്റെ രാഷ്ട്രീയത്തിലെത്തിക്കാൻ വിവിധ പാർട്ടികൾ ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ട്.

പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത് തിരികെ നാട്ടിലെത്തിയ വിനേഷ് ഫോഗട്ടിന് വൻ സ്വീകരണമാണ് ലഭിച്ചത്. വിനേഷ് ഫോഗട്ടിനെ വിമാനത്താവളത്തിൽ മാലയിട്ട് സ്വീകരിച്ചവരിൽ കോൺഗ്രസ് എംപി ദീപേന്ദർ ഗൂഡ അടക്കമുള്ളവരുണ്ടായിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ചരൺ സിംഗിനെതിരായ സമരത്തിൽ മുൻപന്തിയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിനെ അന്നേ കോൺഗ്രസ് പരിഗണിച്ചിരുന്നു. വിനേഷ് ഫോഗട്ടിനെ കോൺഗ്രസ് പാളയത്തിലെത്തിച്ച് മത്സരിപ്പിച്ചാൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതിനായുള്ള ചരട് വലികൾ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. വിനേഷ് ഫോഗട്ടിനായി മറ്റ് ചില പാർട്ടികളും ശ്രമം നടത്തുന്നുണ്ട്. ഇതിനായി പലരും വിനേഷിനെ സമീപിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

വിനേഷ് ഫോഗട്ട് മത്സരരംഗത്തെത്തിയാൽ ഗുസ്തി താരവും വിനേഷിന്റെ ബന്ധുവും ബിജെപി നേതാവുമായ ബബിത ഫോഗട്ടായിരിക്കും പ്രധാന എതിരാളി. അതിനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിനേഷുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരിക്കുന്നത്.

Related posts

*സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ചരിത്ര നേട്ടം* *7 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വര്‍ണ മെഡലുകള്‍*

Aswathi Kottiyoor

തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന്

Aswathi Kottiyoor

ക്ലാസ് റൂമിലിരിക്കുന്നതിനിടെ ദേഹം ചൊറിഞ്ഞു തടിച്ചു, പരിഭ്രാന്തിയിലായി സ്കൂൾ വിദ്യാർത്ഥികൾ; 12പേർ ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox