23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ ജെ ആർ സി പുതിയ ബാച്ചിന്റെ ഉദ്ഘാടനവും ഫുൾ എ പ്ലസ് നേടിയ ജെ ആർ സി കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും നടത്തി
Uncategorized

അടയ്ക്കാത്തോട് സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ ജെ ആർ സി പുതിയ ബാച്ചിന്റെ ഉദ്ഘാടനവും ഫുൾ എ പ്ലസ് നേടിയ ജെ ആർ സി കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും നടത്തി


അടയ്ക്കാത്തോട്: സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ ജെ ആർ സി പുതിയ ബാച്ചിന്റെ ഉദ്ഘാടനവും കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ജെ ആർ സി കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും നടത്തി. സ്കൂളിലെ ജെ ആർ സി പുതിയ ബാച്ചിന്റെ അംഗത്വ സ്വീകരണവും കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജെ ആർ സി കെഡറ്റുകൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ബിനു മാനുവൽ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഉപജില്ലയിൽ കഴിഞ്ഞ വർഷത്തെ മികച്ച ജെ ആർ സി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ജോസ് സ്റ്റീഫൻ സാറിനെ ആദരിച്ചു.പിടിഎ പ്രസിഡണ്ട് ജെയിംസ് അഗസ്റ്റിൻ, സീനിയർ അസിസ്റ്റൻറ് റിജോയ് എം എം, ജെ ആർ സി കൗൺസിലർ ശ്രീമതി സോളി ജോസഫ്, മരിയ തോമസ്, അമീൻ റാഷിദ്, അൻസ് മരിയ ബെന്നി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി ഹലോ ഫോണിംഗ് ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.

Related posts

‘ഇനി ഇങ്ങനെ ഒരനുഭവം ആർക്കും ഉണ്ടാകരുത്’: ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നാല് വയസ്സുകാരിയുടെ അച്ഛൻ

Aswathi Kottiyoor

അങ്കണവാടി ടീച്ചറുടെ ശബ്ദ സന്ദേശം പുറത്തായി, പിന്നാലെ മന്ത്രിയുടെ ഇടപെടൽ; വീഴാറായ കെട്ടിടം പൊളിച്ച് നീക്കും

Aswathi Kottiyoor

വെള്ളം ഉപയോഗിക്കാത്തവർക്ക് 420 രൂപയുടെ ബില്ല്, മീറ്ററിൽ വെളളത്തിന്റെ ഉപഭോഗം കാണിച്ചിട്ടുള്ളവർക്ക് മിനിമം ബിൽ തുകയായ 148 രൂപ; വാട്ടർ അതോറിറ്റി ബില്ലുകളിൽ വ്യാപക പിഴവെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox