22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഒരുമാസമായി അർജുൻ കാണാമറയത്ത്; വേദനയോടെ കുടുംബം, ഗംഗാവലിപ്പുഴയിൽ കയർ കിട്ടിയ സ്ഥലത്ത് ഇന്ന് വീണ്ടും തെരച്ചിൽ
Uncategorized

ഒരുമാസമായി അർജുൻ കാണാമറയത്ത്; വേദനയോടെ കുടുംബം, ഗംഗാവലിപ്പുഴയിൽ കയർ കിട്ടിയ സ്ഥലത്ത് ഇന്ന് വീണ്ടും തെരച്ചിൽ


ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് അർജുനെ കാണാതായിട്ട് ഒരുമാസം. അര്‍ജുനായി കഴിഞ്ഞ ദിവസം നിർത്തിവെച്ച ഷിരൂർ ഗംഗാവലി പുഴയിൽ തെരച്ചില്‍ ഇന്ന് വീണ്ടും തുടരും. തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നത് വരെ തെരച്ചില്‍ നടത്തുക മുങ്ങൽ വിദഗ്ധരായിരിക്കും. അനുമതി ലഭിച്ചാല്‍ നേവിയുമെത്തും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക.

രാവിലെ ഒൻപത് മണി മുതലാണ് തെരച്ചിൽ. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ഇന്ന് തെരച്ചിലിന് ഉണ്ടാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ നാവിക സേനയും തെരച്ചിലിൽ പങ്കെടുക്കും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്തായിരിക്കും ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുക. ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.

Related posts

’55 പോയിന്റുകൾ 170 ക്യാമറകൾ’; പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും

Aswathi Kottiyoor

സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം: നിഫ്റ്റി 18,100 പിന്നിട്ടു

ആദില്‍ ഇനിയില്ല, 16 വയസുകാരന് പുഴയിൽ വീണ് ദാരുണാന്ത്യം; വിങ്ങുന്ന മനസോടെ യാത്രയാക്കി സഹപാഠികള്‍

Aswathi Kottiyoor
WordPress Image Lightbox