31.3 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്ബിയിൽ തട്ടി ഷോക്കേറ്റ് വൈദികൻ മരിച്ചു
Uncategorized

ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്ബിയിൽ തട്ടി ഷോക്കേറ്റ് വൈദികൻ മരിച്ചു


മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂർ കുടിലിൽ വീട്ടിൽ ഫാ. മാത്യു കുടിലിൽ(ഷിൻസ് അഗസ്റ്റിൻ-29) ഷോക്കേറ്റ് മരിച്ചു. വ്യാഴാഴ്ച‌ വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്. ഉടൻ മുള്ളേരിയയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി സെബിൻ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറിൽ കുരുങ്ങി. പതാക അഴിക്കാൻ സാധിക്കാതെ വന്നപ്പോൾ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന എച്ച്.ടി. വൈദ്യുതി കമ്ബിയിൽ തട്ടുകയുമായിരുന്നു.

ഒന്നരവർഷം മുമ്ബാണ് ഫാദർ ഷിൻസ്
മുള്ളേരിയ ചർച്ചിലെ വികാരിയായി ചുമതല
ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം
ലഭിച്ചത്. തുടർന്ന് ചെമ്ബൻതൊട്ടി,
നെല്ലിക്കമ്ബോയിൽ എന്നിവിടങ്ങളിൽ
സഹവികാരിയായി ജോലി ചെയ്തിരുന്നു.
മുള്ളേരിയയിൽ ചുമതലയേറ്റ ശേഷം
പുത്തൂർ സെന്റ്റ് ഫിലോമിന കോളേജിൽ
എം.എസ്.ഡബ്ലിയുവിന് ചേർന്നിരുന്നു.
കോളേജിൽ രണ്ടാംവർഷ വിദ്യാർഥിയുമാണ്.

ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് മോൺസിഞ്ഞോർ മാത്യു ഇളംതുരുത്തി പടവിൽ, വിവിധ ഇടവകളിലെ വികാരിമാർ, വിവിധ മഠങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകൾ എന്നിവരും സ്ഥലത്തെത്തി. അച്ഛൻ: പരേതനായ അഗസ്റ്റിൻ. അമ്മ: ലിസി. സഹോദരങ്ങൾ: ലിന്റോ അഗസ്റ്റിൻ, ബിന്റോ അഗസ്റ്റിൻ.

Related posts

നവകേരള സദസ് വിളംബര ജാഥയിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണം; നിർദേശവുമായി തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗം

Aswathi Kottiyoor

തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവ; മേയാൻ വിട്ട പശുവിനെ ആക്രമിച്ചു

Aswathi Kottiyoor

അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ തള്ളി ധനകാര്യ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox