22 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • വയനാടിനായി സ്നേഹത്തിന്‍റെ തട്ടുകട’, എല്ലാം നിയമവിരുദ്ധമെന്ന് ബിജെപി കൗൺസിലര്‍; പ്രശ്നമില്ലെന്ന് കൊച്ചി നഗരസഭ
Uncategorized

വയനാടിനായി സ്നേഹത്തിന്‍റെ തട്ടുകട’, എല്ലാം നിയമവിരുദ്ധമെന്ന് ബിജെപി കൗൺസിലര്‍; പ്രശ്നമില്ലെന്ന് കൊച്ചി നഗരസഭ

കൊച്ചി: വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാനുളള പണം കണ്ടെത്താന്‍ കൊച്ചി നഗരത്തില്‍ ഡിവൈഎഫ്ഐ നടത്തുന്ന തട്ടുകടയെ ചൊല്ലി രാഷ്ട്രീയ വിവാദം. തട്ടുകടയുടെ ലൈസന്‍സ് ചോദ്യം ചെയ്തതിന്‍റെ പേരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നെ അപമാനിച്ചെന്നും ഇതിനെ എതിര്‍ത്തയാളെ മര്‍ദിച്ചെന്നും ബിജെപി കൗണ്‍സിലര്‍ പദ്മജ എസ് മേനോന്‍ ആരോപിച്ചു. എന്നാല്‍ ആരെയും മര്‍ദിച്ചിട്ടില്ലെന്നും ഡിവൈഎഫ്ഐയുടെ ഉദ്യമത്തെ അലങ്കോലമാക്കാനാണ് ബിജെപി കൗണ്‍സിലറുടെ ശ്രമമെന്നും ഡിവൈഎഫ്ഐ നേതൃത്വവും പ്രതികരിച്ചു.

എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനു സമീപം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ സ്നേഹത്തിന്‍റെ തട്ടുകടയാണ് തര്‍ക്കത്തിന്‍റെ തട്ടുകടയായി മാറിയത്. തട്ടുകടയ്ക്ക് നഗരസഭയില്‍ നിന്ന് ലൈസന്‍സ് എടുത്തിട്ടുണ്ടോ എന്ന ചോദ്യവുമായാണ് ഡിവിഷന്‍ കൗണ്‍സിലറായ ബിജെപി നേതാവ് പദ്മജ എസ് മേനോന്‍ കഴിഞ്ഞ ദിവസം വൈകിട്ട് കടയില്‍ എത്തിയത്. തട്ടുകടയില്‍ ഗാര്‍ഹിക ഉപയോഗത്തിനു നല്‍കുന്ന ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുളള പാചകവും താന്‍ ചോദ്യം ചെയ്തെന്ന് പദ്മജ പറയുന്നു. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്തതിന്‍റെ പേരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇത് ചോദ്യം ചെയ്ത വഴി യാത്രക്കാരനായ സര്‍ക്കാര്‍ ജീവനക്കാരനെ വളഞ്ഞിട്ടു തല്ലിയെന്നുമാണ് പദ്മജയുടെ ആരോപണം.

Related posts

ബിജെപി പ്രവർത്തകന്റെ വീട്ടിൽ റീത്ത്; പ്രത്യക്ഷപ്പെട്ടത് അർജുൻ ആയങ്കിക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ, അന്വേഷണം

Aswathi Kottiyoor

ശമ്പള പരിഷ്കാരവും ബോണസും എവിടെ’, തിരുവനന്തപുരം വിമാനത്താവളത്തെ ഞെട്ടിച്ച് സമരം, യാത്രക്കാർക്ക് ദുരിതം

Aswathi Kottiyoor

ഫുട്ബോൾ കളിക്കാനെത്തിയ മലയാളി താരം സൗദി എയർപോർട്ടിൽ കസ്റ്റംസ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox