31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു, വഴിയിൽ ഉപേക്ഷിച്ചു; എസ്ഐക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്
Uncategorized

ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു, വഴിയിൽ ഉപേക്ഷിച്ചു; എസ്ഐക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്


കൊല്ലം: കൊല്ലം ചടയമംഗലത്ത് ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കും ഗുണ്ടകൾക്കുമെതിരെ കേസ്. കാട്ടാക്കട എസ് ഐ മനോജ്, ഒപ്പമുണ്ടായിരുന്ന മൂന്ന് ഗുണ്ടകൾ, ഒരു പൊലീസുകാരൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

ഗുണ്ടകളുടെ സഹായത്തോടെ കൊലപാതക കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ എസ് ഐ മനോജും സംഘവും സുരേഷിനെ മർദ്ദിച്ചെന്നാണ് പരാതി. സുരേഷിനെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കൊണ്ടുപോയെങ്കിലും ആളുമാറിയെന്ന് മനസിലായതോടെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സുരേഷിൻ്റെ ഭാര്യ ബിന്ദുവിനെയും പൊലീസുകാരും ഗുണ്ടകളും ചേർന്ന് അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നും പരാതിയുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസുകാർക്കെതിരെ കേസെടുത്തത്.

Related posts

കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകം: പിതാവിന്റെ ക്രൂരത ഞെട്ടിക്കുന്നത്, അമ്മ ഷഹാനത്തിന്‍റെ മൊഴിയെടുക്കും

Aswathi Kottiyoor

ലോക ലഹരി വിരുദ്ധ ദിനാചരണം; എ.ഡി.എസ്.യുവിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

Aswathi Kottiyoor

മിന്നലായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍! ഒരു മത്സരത്തില്‍ വീഴ്ത്തിയത് ഒമ്പത് വിക്കറ്റുകള്‍; ഗോവയെ വിജയിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox