22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തൃശ്ശൂരില്‍ ഇക്കുറി പുലികളി വേണ്ടെന്നുവച്ച തീരുമാനം ഏകപക്ഷീയം, കോർപ്പറേഷൻ നിലപാട് തിരുത്തണമെന്ന് സംഘാടക സമിതി
Uncategorized

തൃശ്ശൂരില്‍ ഇക്കുറി പുലികളി വേണ്ടെന്നുവച്ച തീരുമാനം ഏകപക്ഷീയം, കോർപ്പറേഷൻ നിലപാട് തിരുത്തണമെന്ന് സംഘാടക സമിതി

തൃശ്ശൂര്‍:വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലികളി വേണ്ടെന്നുവച്ച തീരുമാനം ഏകപക്ഷീയമെന്ന് സംഘാടകസമിതി ആരോപിച്ചു.കോർപ്പറേഷൻ നിലപാട് തിരുത്തണം
സംസ്ഥാന സർക്കാരിന്‍റെ പ്രസ്താവന തൃശൂർ മേയർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.ഓണം വാരാഘോഷം മാത്രമാണ് നിർത്തിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം.സർക്കാരും കോർപ്പറേഷനും സഹായം നൽകിയില്ലെങ്കിലും പുലികളി നടത്തേണ്ടിവരുമെന്ന് സംഘാടകസമിതി അംഗം ബേബി പി ആൻറണി പറഞ്ഞു

9 ടീമുകൾ പുലികളിക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.ഓരോ ടീമും 4 ലക്ഷം രൂപ വീതം ചെലവഴിച്ചു.പുലികളി നടത്തിയില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും .നാളെ ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് മേയർക്കും നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു

Related posts

സർക്കാർ സ്കൂളിൽ തോക്കുമായി പ്ലസ് വൺ വിദ്യാർഥി, സഹപാഠിക്ക് നേരെ വെടിയുതിർത്തു: ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ

Aswathi Kottiyoor

പാനൂർ ബോംബ് സ്ഫോടനക്കേസ്; മുഖ്യസൂത്രധാരൻ പിടിയില്‍, ചികിത്സയിലായിരുന്ന വിനീഷിന്‍റെ അറസ്റ്റ് ആശുപത്രി വിട്ടതോടെ

Aswathi Kottiyoor

ആ ഇടി സുവര്‍ണാവസരമോ?, കാട്ടുപോത്ത് കാടുകയറി, പരിക്കേറ്റവര്‍ ആശുപത്രി വിട്ടു, പക്ഷെ കക്കയം മാത്രം തുറന്നില്ല

Aswathi Kottiyoor
WordPress Image Lightbox