22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ജനകീയ തെരച്ചിലിൽ ഇന്നും ശരീരഭാഗങ്ങൾ കിട്ടി; കണ്ടെത്തിയത് പരപ്പൻപാറയിൽ, രണ്ട് കാലുകളെന്ന് സന്നദ്ധപ്രവർത്തകർ
Uncategorized

ജനകീയ തെരച്ചിലിൽ ഇന്നും ശരീരഭാഗങ്ങൾ കിട്ടി; കണ്ടെത്തിയത് പരപ്പൻപാറയിൽ, രണ്ട് കാലുകളെന്ന് സന്നദ്ധപ്രവർത്തകർ


കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ ഇന്ന് നടത്തിയ തെരച്ചിലിലും ശരീരഭാഗങ്ങൾ കിട്ടി. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന ഭാഗത്താണ് ശരീരഭാഗങ്ങൾ കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് കാലുകളാണ് കണ്ടെത്തിയിരിക്കുന്നത്. അതിനിടെ, പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാഗങ്ങൾ കിട്ടിയത്. പുഴയോട് ചേർന്നുള്ള ഭാഗത്ത് രണ്ട് കാലുകളാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇവിടെ ഒഴുക്കുള്ള പ്രദേശമാണ്. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ ഒഴുകി വന്നിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. അതേസമയം, ശരീരഭാഗങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുന്നതേയുള്ളൂ. കാലാവസ്ഥ അനുകൂലമായതിനാൽ എയർലിഫ്റ്റ് ചെയ്യാനാവുമെന്നാണ് കരുതുന്നത്.

മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. തെരച്ചിലിൽ ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തെരച്ചിലിനുണ്ട്. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകൾ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.14 ക്യാമ്പുകളിലായി 1,184 പേരാണ് താമസിക്കുന്നത്.

Related posts

ഗുളികയും പോഷകാഹാര കിറ്റും മുടങ്ങി; അട്ടപ്പാടിയിലെ 200ലധികം അരിവാൾ രോ​ഗികളുടെ ജീവിതം ദുരിതത്തിൽ

Aswathi Kottiyoor

കടുവ കൊണ്ടുപോയെന്ന് കരുതിയ ആടിനെ തിരിച്ചു കിട്ടി.

Aswathi Kottiyoor

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളി അതിക്രമിച്ച് കാവിക്കൊടി നാട്ടിയതായി പരാതി; ദൃശ്യങ്ങൾ വൈറൽ

Aswathi Kottiyoor
WordPress Image Lightbox