24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വംശജ; മലയാളികൾക്ക് അഭിമാനം, കണ്ണൂരുകാരിക്ക് മിസിസ് കാനഡ എര്‍ത്ത് കിരീടം
Uncategorized

നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വംശജ; മലയാളികൾക്ക് അഭിമാനം, കണ്ണൂരുകാരിക്ക് മിസിസ് കാനഡ എര്‍ത്ത് കിരീടം


ടൊറന്‍റോ: മിസിസ് കാനഡ എര്‍ത്ത് 2024 കിരീടം ചൂടി മലയാളി മിലി ഭാസ്കര്‍. മത്സരത്തില്‍ കനേഡിയന്‍ സുന്ദരിമാരെ പിന്തള്ളിയാണ് കണ്ണൂര്‍ തളാപ്പ് സ്വദേശി വിജയിയായത്. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ‘മാധവം’ വീട്ടില്‍ ടിസി ഭാസ്കരന്‍റെയും ജയയുടെയും ഏക മകളാണ് മിലി.
ആദ്യമായാണ് ഒരു ഇന്ത്യൻ വംശജ ഈ നേട്ടം കൈവരിക്കുന്നത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറാണ് മിലി. 2016ലാണ് ഭര്‍ത്താവ് മഹേഷ് കുമാറിനും മക്കളായ തമന്ന, അര്‍മാന്‍ എന്നിവര്‍ക്കുമൊപ്പം കാനഡയില്‍ എത്തിയത്. മിസിസ് കാനഡ എര്‍ത്ത് മത്സരത്തില്‍ ജേതാവായതോടെ മിലി അടുത്ത വര്‍ഷം മിസിസ് ഗ്ലോബല്‍ എര്‍ത്ത് മത്സരത്തില്‍ കാനഡയെ പ്രതിനിധീകരിക്കും. യോഗ പരിശീലക കൂടിയാണ് മിലി. ഐടി എഞ്ചിനീയറാണ് ഭര്‍ത്താവ് മഹേഷ് കുമാര്‍. പിതാവ് ഭാസ്‌കരന്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് മാനേജരാണ്. അമ്മ ജയ കണ്ണൂര്‍ ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജരും.

Related posts

കടുത്ത കുടിവെള്ള ക്ഷാമത്തിനിടെ തമിഴ്നാട് കനിഞ്ഞു, ഭവാനി പുഴയിൽ വെള്ളമെത്തി

ഫ്രീക്കന്മാരെ അവഗണിക്കില്ല; അവരുടെ കഴിവുകൾ കാണിക്കാൻ പ്രത്യകം സ്ഥലം കണ്ടെത്തണം; കെ ബി ഗണേഷ്‌കുമാർ

Aswathi Kottiyoor

മോട്ടോർ വാഹനവകുപ്പും ഡ്രൈവിങ് സ്‌കൂളുകളും കുടുങ്ങി

Aswathi Kottiyoor
WordPress Image Lightbox