September 19, 2024
  • Home
  • Uncategorized
  • ശ്മശാനങ്ങളിൽ നിന്ന് 4000ലധികം മൃതദേഹം മോഷ്ടിച്ചു, സമ്പാദിച്ചത് 445 കോടി! അഭിഭാഷകന്‍റെ വെളിപ്പെടുത്തൽ, അന്വേഷണം
Uncategorized

ശ്മശാനങ്ങളിൽ നിന്ന് 4000ലധികം മൃതദേഹം മോഷ്ടിച്ചു, സമ്പാദിച്ചത് 445 കോടി! അഭിഭാഷകന്‍റെ വെളിപ്പെടുത്തൽ, അന്വേഷണം


ബീജിങ്: ഒരു അഭിഭാഷകൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തൽ നടത്തി. ശ്മശാനങ്ങളിൽ നിന്നും മെഡിക്കൽ ലബോറട്ടറികളിൽ നിന്നുമായി 4,000ലധികം മൃതദേഹങ്ങൾ മോഷ്ടിക്കപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ചൈനീസ് കമ്പനിക്കെതിരെയാണ് പരാതി. ബോൺ ഗ്രാഫ്റ്റിന് (ദന്തചികിത്സയ്ക്ക് ഉൾപ്പെടെ) അസ്ഥികളെടുക്കാനാണ് മൃതദേഹങ്ങൾ മോഷ്ടിച്ചതെന്നാണ് ആരോപണം.

ബീജിങ് ബ്രേവ് ലോയേഴ്‌സ് പ്രസിഡന്‍റ് യി ഷെങ്‌ഹുവയാണ് വെളിപ്പെടുത്തൽ നടത്തിയത്. ചൈനയുടെ വടക്കൻ പ്രവിശ്യയായ ഷാങ്‌സിയിലെ തയ്‌യുവാനിലെ പൊലീസ് ആരോപണം സംബന്ധിച്ച അന്വേഷണം തുടങ്ങിയെന്നും അഭിഭാഷകൻ വിശദീകരിച്ചു. സാധാരണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന അസ്ഥികളാണ് ബോണ്‍ ഗ്രാഫ്റ്റിനായി ഉപയോഗിക്കുന്നത്. എന്നാലിവിടെ മൃതദേഹങ്ങൾ മോഷ്ടിച്ച് അതിൽ നിന്നും അസ്ഥികളെടുക്കുകയാണ് ചെയ്തത്. മൃതദേഹങ്ങൾ മോഷ്ടിച്ചു വിൽക്കുന്നുവെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതായി സൌത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കേസ് സങ്കീർണ്ണമായതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞെന്നും സൌത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സിചുവാൻ, ഗുവാങ്‌സി, ഷാൻഡോംഗ് പ്രവിശ്യകളിൽ നിന്ന് മോഷ്ടിക്കപ്പെട്ട മൃതദേഹങ്ങൾ വാങ്ങി ചൈനീസ് കമ്പനി അസ്ഥികളുടെ വിൽപ്പന നടത്തുന്നുവെന്നാണ് അഭിഭാഷകന്‍റെ വെളിപ്പെടുത്തൽ. ഈ കാലയളവിൽ കമ്പനിയുടെ വരുമാനം 380 മില്യൺ യുവാൻ (ഏകദേശം 445 കോടി രൂപ)) ആണെന്നും അഭിഭാഷകൻ പറഞ്ഞു. 18 ടൺ അസ്ഥികളും 34,000 ലധികം ഉത്പന്നങ്ങളും പിടിച്ചെടുത്തു. ശ്മശാനങ്ങളിൽ നിന്നും മറ്റും 4,000-ലധികം മൃതദേഹങ്ങൾ മോഷ്ടിച്ചതായി കമ്പനിയുടെ ജനറൽ മാനേജർ കുറ്റസമ്മതം നടത്തിയെന്നും അഭിഭാഷകന്‍റെ വെളിപ്പെടുത്തലിലുണ്ട്.

Related posts

രോഗിയെ മ‍ർദിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരുടെ തമ്മിൽ തല്ല്; സീനിയർ സർജന്റിന് ചവിട്ട്

Aswathi Kottiyoor

*4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം* *ആകെ 164 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.*

Aswathi Kottiyoor

വന്ദേഭാരത് ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും, മൂന്ന് ദിവസത്തെ ട്രെയിൻ സര്‍വീസുകളിൽ മാറ്റം

Aswathi Kottiyoor
WordPress Image Lightbox