31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കാറിലും ബൈക്കിലുമെത്തി ലഹരി വിൽപന, മലപ്പുറത്ത് മൂന്നുപേർ പിടിയിൽ; കണ്ടെടുത്തത് 5.820 ഗ്രാം സിന്തറ്റിക് ലഹരി
Uncategorized

കാറിലും ബൈക്കിലുമെത്തി ലഹരി വിൽപന, മലപ്പുറത്ത് മൂന്നുപേർ പിടിയിൽ; കണ്ടെടുത്തത് 5.820 ഗ്രാം സിന്തറ്റിക് ലഹരി

മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വിൽപന നടത്തുന്ന സംഘത്തിലെ മൂന്നുപേർ കൊളത്തൂർ പൊലീസിന്റെ പിടിയിലായി. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തൻവീട്ടിൽ അബ്ദുൽ വദൂദ് (26) എന്നിവരാണ് 5.820 ഗ്രാം സിന്തറ്റിക് ലഹരി മരുന്നുമായി പിടിയിലായത്.

രാത്രിസമയത്ത് ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. സംഘത്തിലെ മുഖ്യകണ്ണികളെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡി വൈ എസ് പി സാജു കെ എബ്രഹാം, കൊളത്തൂർ ഇൻസ്‌പെക്ടർ സംഗീത് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 11 ഓടെ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊളത്തൂർ എസ് ഐ രാജേഷ്, സി പി ഒമാരായ അഭിജിത്, നിധിൻ, സഫർ അലിഖാൻ എന്നിവരും ജില്ല ആന്റി നർക്കോട്ടിക് സ്‌ക്വാഡുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Related posts

അര്‍ജുനെ രക്ഷിക്കാനുള്ള ശ്രമത്തിന് തിരിച്ചടി; മേഖലയിൽ കനത്ത മഴ തുടരുന്നു, തെരച്ചിൽ തൽക്കാലികമായി നിർത്തി

Aswathi Kottiyoor

സംസ്ഥാന ക്ഷീര സംഗമം ‘പടവ്’ 2023 ഇന്ന് തുടക്കം: റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ പതാക ഉയർത്തി ആരംഭം കുറിച്ചു.*

Aswathi Kottiyoor

നടുക്കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ അടി; ഒരാൾ കൊല്ലപ്പെട്ടു, ഒരാളെ കാണാനില്ല

Aswathi Kottiyoor
WordPress Image Lightbox