23.6 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കാണാതായവർക്ക് വേണ്ടിയുള്ള ഊർജിത ശ്രമം, ദുരന്തബാധിത പ്രദേശങ്ങളിൽ ഇന്ന് ജനകീയ തെരച്ചിൽ
Uncategorized

കാണാതായവർക്ക് വേണ്ടിയുള്ള ഊർജിത ശ്രമം, ദുരന്തബാധിത പ്രദേശങ്ങളിൽ ഇന്ന് ജനകീയ തെരച്ചിൽ

മേപ്പാടി: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഇന്ന് ദുരന്ത ബാധിത മേഖലയിൽ ജനകീയ തെരച്ചിൽ നടക്കും. നാട്ടുകാരുൾപ്പെടെ തിരച്ചിലിൽ പങ്കെടുക്കും. ദുരന്ത മേഖലയെ ആറായി തിരിച്ചാകും തിരച്ചിൽ. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ അവസാന ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം, തിരച്ചിലും രക്ഷാപ്രവർത്തനവും അവസാനിപ്പിച്ച് കരസേനയുടെ ഒരു വിഭാഗം മടങ്ങി. കാര്യക്ഷമമായ രക്ഷാ തെരച്ചിൽ പരിശ്രമങ്ങൾക്ക് ശേഷമാണ് സേനാംഗങ്ങള്‍ മടങ്ങിയത്. ബെയ്ലി പാലം അടക്കം നിർണായക ഇടപെടലാണ് സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത്. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോസ്ഥരുടെ കൂടെ ആകും അയക്കുക. തെരച്ചിൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കാനല്ല തീരുമാനം. ആകാവുന്നത്ര ശ്രമം നടത്തുന്നുണ്ട്.സ്കൂളുകൾ വേഗത്തിൽ പ്രവർത്തനസജമാക്കും. സ്കൂളുകളിലെ ക്യാമ്പുകളിൽ ഉള്ളവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

Related posts

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം; അഗ്നിബാധ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം.

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ പുതുവത്സര സമ്മാനം; മൂന്നു കോടി രൂപ അക്കൗണ്ടുകളിലെത്തും

Aswathi Kottiyoor

അധ്യാപികയായ ബിജെപി പ്രവര്‍ത്തക മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്‌കൂള്‍ വളപ്പില്‍

Aswathi Kottiyoor
WordPress Image Lightbox