23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • വീണ്ടും വമ്പൻ ഇടിവിൽ സ്വർണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം
Uncategorized

വീണ്ടും വമ്പൻ ഇടിവിൽ സ്വർണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ ഒറ്റയടിക്കു 640 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില 51000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,800 രൂപയാണ്.

ഇതോടെ 960 രൂപയാണ് സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,350 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,255 രൂപയാണ്. വെള്ളിയുടെ വില ഇന്നലെ കുത്തനെ കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് ഇന്നലെ 3 രൂപ കുറഞ്ഞു. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ്.

Related posts

‘ചന്ദ്രയാൻ ഇറങ്ങിയ സ്ഥലം ഇനി ശിവശക്തി പോയിന്‍റ്’; പേരിട്ട് പ്രധാനമന്ത്രി മോദി

Aswathi Kottiyoor

തണുപ്പ് സഹിക്കാൻ വയ്യ, ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച് യുവാക്കൾ; അറസ്റ്റിൽ

Aswathi Kottiyoor

ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം; മുന്‍കരുതല്‍ വേണമെന്ന് നിർദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox