31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • സ്വർണവിലയിൽ വമ്പൻ ഇടിവ്; കുത്തനെ വീണ് വെള്ളിയുടെ വിലയും
Uncategorized

സ്വർണവിലയിൽ വമ്പൻ ഇടിവ്; കുത്തനെ വീണ് വെള്ളിയുടെ വിലയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ട ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് ഒരു പവന് 640 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,120 രൂപയാണ്.

ലോകമെമ്പാടുമുള്ള വിപണികളിൽ മാന്ദ്യ സൂചനകൾ നിലനിൽക്കെ ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായി. ഡോളറിനെതിരെ 84.19 റെക്കോർഡ് ഇടിവിലായിരുന്നു രൂപ. അന്താരാഷ്ട്ര സ്വർണ്ണവില 2384 ഡോളറിൽ.എത്തി.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,390 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,285 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാമിന് 3 രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ്.

Related posts

പുതുവത്സര തലേന്ന് രാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Aswathi Kottiyoor

രേഖകൾ സൂക്ഷിച്ചില്ലെങ്കിൽ കെട്ടിടത്തിന് വീണ്ടും നികുതി!

Aswathi Kottiyoor

ഇന്നും മഴ: അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്..

Aswathi Kottiyoor
WordPress Image Lightbox