23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കൻവർ യാത്രയ്ക്കിടെ വാഹനം ഹൈ-ടെൻഷൻ ലൈനിൽ തട്ടി ഒൻപത് പേർ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്
Uncategorized

കൻവർ യാത്രയ്ക്കിടെ വാഹനം ഹൈ-ടെൻഷൻ ലൈനിൽ തട്ടി ഒൻപത് പേർ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്

പാറ്റ്ന: കൻവർ യാത്രയ്ക്കിടെ ഉച്ചഭാഷിണികളും മറ്റും ഉയർത്തിക്കെട്ടിയിരുന്ന വാഹനം ഹൈ-ടെൻഷൻ വൈദ്യുത ലൈനിൽ തട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.

ബിഹാറിലെ വൈശാലി ജില്ലയിലുള്ള ഹാജിപൂർ പ്രദേശത്തെ ഞായറാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റവരെ ഹാജിപൂരിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൻവർ യാത്രയിൽ സോൻപൂരിലേക്ക് പോയ ഭക്തർ അവിടെ നിന്ന് തിരിച്ച് തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. നിരവധി അലങ്കാര വസ്തുക്കളും ഉച്ചഭാഷിണികളും ലൈറ്റുകളും ഘടിപ്പിച്ചിരുന്ന വാഹനത്തിന്റെ മുകൾ ഭാഗം ഉയർന്ന തോതിൽ വൈദ്യുതി കടന്നുപോകുന്ന ഹൈ-ടെൻഷ‌ൻ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു

Related posts

കുവൈത്ത് അമീർ അന്തരിച്ചു

Aswathi Kottiyoor

‘അനിൽ ആന്‍റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടു’: വെളിപ്പെടുത്തി പി ജെ കുര്യന്‍

Aswathi Kottiyoor

റംസാനും ചൂടും; കേരളത്തിൽ ചെറുനാരങ്ങ വില കുതിച്ചുയരുന്നു

Aswathi Kottiyoor
WordPress Image Lightbox