22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • എനിക്ക് 41 സെന്‍റ് സ്ഥലമുണ്ട്, 3 കുടുംബങ്ങൾക്ക് 5 സെന്‍റ് വീതം നൽകാം: ടാപ്പിങ് തൊഴിലാളിയായ ജോസഫ്
Uncategorized

എനിക്ക് 41 സെന്‍റ് സ്ഥലമുണ്ട്, 3 കുടുംബങ്ങൾക്ക് 5 സെന്‍റ് വീതം നൽകാം: ടാപ്പിങ് തൊഴിലാളിയായ ജോസഫ്

തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി തൃശൂര്‍ ചേലക്കരയിലെ ടാപ്പിങ് തൊവിലാളിയായ ജോസഫ്. ചേലക്കരയില്‍ 41 സെന്‍റ് സ്ഥലമുണ്ടെന്നും വയനാട്ടിലെ ദുരന്തബാധിതരായ മൂന്ന് കുടുംബങ്ങള്‍ക്ക് അഞ്ച് സെന്‍റ് വീതം നല്‍കാമെന്നും ജോസഫ് പറഞ്ഞു.

ദുരന്തത്തില്‍ പെട്ടവര്‍ എന്‍റെ മക്കളാണ് എന്‍റെ സഹോദരങ്ങളാണ്.അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ജീവിതത്തിന് അര്‍ത്ഥമുണ്ടാകില്ല. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ജോസഫ് പറഞ്ഞു. മൂന്ന് കുടുംബങ്ങള്‍ക്ക് ഒന്നിച്ച് നില്‍ക്കാമെന്ന് കരുതിയാണ് മൂന്നു പേര്‍ക്ക് ഭൂമി നല്‍കാൻ തീരുമാനിച്ചത്. വൈദ്യുതി, വെള്ളം സൗകര്യങ്ങളൊക്കെയുള്ള മറ്റു ശല്യങ്ങളൊന്നുമില്ലാത്ത ശാന്തമായ സ്ഥലമാണെന്നും ജോസഫ് പറഞ്ഞു. മക്കളുടെ വീതമൊക്കെ നല്‍കി കഴിഞ്ഞതാണ്. അവര്‍ പഴയന്നൂരിലാണ് താമസം. തന്‍റെ പേരിലുള്ള സ്ഥലത്തില്‍ ഒരു ഭാഗമാണ് നല്‍കാൻ തീരുമാനിച്ചതെന്നും ജോസഫ് പറഞ്ഞു.

Related posts

‘ബലാത്സംഗ കേസ് പ്രതിക്ക് ജീവപര്യന്തം, ഇര കൊല്ലപ്പെട്ടാൽ വധശിക്ഷ’, നിയമ ഭേദഗതി ബിൽ ബംഗാളിൽ നാളെ അവതരിപ്പിക്കും

Aswathi Kottiyoor

കുസാറ്റ് ദുരന്തം: ‘പൊലീ‌സ് അന്വേഷണം തുടരുന്നതല്ലേ നല്ലത്? റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്തോ?’; ഹൈക്കോടതി

Aswathi Kottiyoor

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മെഡിക്കല്‍ ബോര്‍ഡില്‍ ഗൂഢാലോചന നടന്നെന്ന ഹര്‍ഷിനയുടെ പരാതിയില്‍ അന്വേഷണം ഊർജ്ജിതം……

Aswathi Kottiyoor
WordPress Image Lightbox