31.3 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചനിലയിൽ
Uncategorized

ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചനിലയിൽ

പാലക്കാട് : ബംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരൻ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ ബിഎസ് സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ഹോസ്റ്റലിൽ മറ്റു മൂന്നു സഹപാഠികൾക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്‌തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related posts

പറമ്പിൽ കെട്ടിയിരുന്ന പശു പഴയ മാലിന്യ ടാങ്കിന് മുകളിൽ കയറി, മൂടി തകർന്ന് അകത്തേക്ക്; ഒടുവിൽ അഗ്നിശമന സേനയെത്തി

Aswathi Kottiyoor

ഡബിൾ ഡെക്കർ ബസിന് തീപിടിച്ച് 2 മരണം, 29 പേർക്ക് പരിക്ക്

Aswathi Kottiyoor

‘ശരീരമാകെ മുറിവുകൾ, കേൾവിശക്തി പോയി’; മലപ്പുറത്ത് വിവാഹം കഴിഞ്ഞ് 6-ാം നാൾ മുതൽ ഭർത്താവിൻ്റെ പീഡനം, പരാതി

Aswathi Kottiyoor
WordPress Image Lightbox