22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഉണങ്ങാന്‍ സമയമെടുക്കും, ആഴമുള്ള മുറിവാണ്’; വയനാട് സന്ദര്‍ശനത്തിന് ശേഷം മോഹന്‍ലാലിന്‍റെ കുറിപ്പ്
Uncategorized

ഉണങ്ങാന്‍ സമയമെടുക്കും, ആഴമുള്ള മുറിവാണ്’; വയനാട് സന്ദര്‍ശനത്തിന് ശേഷം മോഹന്‍ലാലിന്‍റെ കുറിപ്പ്

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന പ്രദേശങ്ങള്‍ മോഹന്‍ലാല്‍ ഇന്ന് സന്ദര്‍ശിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ലഫ്. കേണല്‍ പദവിയുള്ള മോഹന്‍കൂടി അംഗമായ 122 ടിഎ മദ്രാസ് ബെറ്റാലിയനും ഉരുള്‍പൊട്ടല്‍ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. സൈനിക യൂണിഫോമിലാണ് അദ്ദേഹം എത്തിയത്. ഇപ്പോഴിതാ സന്ദര്‍ശനത്തിന് ശേഷം സോഷ്യല്‍ മീഡിയയിലും അദ്ദേഹം ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ്.

“വയനാട്ടിലെ തകര്‍ച്ച ഉണങ്ങാന്‍ സമയമെടുക്കുന്ന, ആഴമുള്ള ഒരു മുറിവാണ്. നഷ്ടപ്പെട്ട ഓരോ വീടും തടസപ്പെട്ട ജീവിതവും ഒരു വ്യക്തിപരമായ ദുരന്തമാണ്. അടിയന്തിര സഹായമെന്ന നിലയില്‍ വിശ്വശാന്തി ഫൌണ്ടേഷന്‍ 3 കോടി രൂപ നല്‍കും. ഡോര്‍ഫ്- കേതല്‍ കെമിക്കല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പിന്തുണയോടെയാണ് ഇത്. മുണ്ടക്കൈയിലെ എല്‍പി സ്കൂളിന്‍റെ പുനര്‍നിര്‍മ്മാണമാണ് ഞങ്ങളുടെ ഉറപ്പുകളില്‍ ഒന്ന്.

ഞാന്‍ കൂടി അംഗമായ 122 ടിഎ മദ്രാസ് ബെറ്റാലിയനിലെ സൈനികരുടെയും മറ്റ് രക്ഷാപ്രവര്‍ത്തകരുടെയും സധൈര്യമുള്ള പ്രയത്നത്തിന് സാക്ഷ്യം വഹിച്ചത് വലിയ അനുഭവമായിരുന്നു. അവരുടെ നിസ്വാര്‍ഥമായ അര്‍പ്പണവും തകരാതെ പിടിച്ചുനിന്ന സമൂഹവും പ്രതീക്ഷ സൃഷ്ടിക്കുന്നു. ഒരുമിച്ച് നമ്മള്‍ പുനര്‍നിര്‍മ്മിക്കും, മുറിവുണക്കും, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും”, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related posts

ബൈജൂസിന് അമേരിക്കയിലും തിരിച്ചടി; വിദേശത്തേക്ക് കടത്തിയ 4440 കോടി മരവിപ്പിക്കാൻ കോടതി ഉത്തരവ്

Aswathi Kottiyoor

അപകടത്തിനു തൊട്ടുമുൻപ് സ്റ്റേഷനിലെ റിലേ റൂമിൽ സംഭവിച്ചതെന്ത്?; ആ ‘ബാഹ്യ ഇടപെടൽ’ ആരുടേത്?

Aswathi Kottiyoor

പാചകവാതക സിലിണ്ടറിൽ തൂക്കക്കുറവെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox