23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • വയനാട് ദുരന്തം; മരിച്ചവരുടെ പോസ്റ്റ്​മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടു നൽകിയതായി വീണ ജോർജ്
Uncategorized

വയനാട് ദുരന്തം; മരിച്ചവരുടെ പോസ്റ്റ്​മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടു നൽകിയതായി വീണ ജോർജ്

കൽപറ്റ: ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടുനൽകിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ചുളിക്ക മദ്രസ ഹാളാണ് വിട്ടുനൽകിയിരിക്കുന്നത്. അവശ്യമെങ്കിൽ ഇവിടെ പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി സമൂഹ മാധ്യമ പോസ്റ്റിൽ അറിയിച്ചു.

നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ട കൂടുതൽ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് ദേശീയ-അന്തർദേശീയ ഗൈഡ് ലൈന്‍ പ്രകാരം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ചൂ​ര​ൽ​മ​ല​യി​ലു​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വരു​ടെ എ​ണ്ണം 300 ക​ട​ന്നു.107 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. 100 മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടു​കി​ട്ടി. 225 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാണ്.

Related posts

‘വസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തിൽ കത്തിവെക്കുമെന്ന് ഭീഷണി, കൊല്ലത്ത് 14കാരനെ സംഘം ചേർന്ന് ആക്രമിച്ചു’; പരാതി

Aswathi Kottiyoor

ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

Aswathi Kottiyoor

‘കുടുംബം അനാഥമായി, നഷ്ടപരിഹാരം ലഭിക്കാൻ ഇടപെടൽ വേണം’; പ്രതിപക്ഷ നേതാവിന് നിവേദനം നൽകി നമ്പി രാജേഷിന്‍റെ ഭാര്യ

Aswathi Kottiyoor
WordPress Image Lightbox