ചുങ്കക്കുന്ന് : ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ 2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ മാതൃകയിൽ നടന്നു. സ്ഥാനാർത്ഥികളുടെ പ്രചാരണം, വോട്ടർസ് ലിസ്റ്റ്, പോളിംഗ് ബൂത്ത്, പോളിംഗ് ഏജന്റുമാർ, പ്രിസൈഡിങ് ഓഫീസർ തുടങ്ങി എല്ലാം അതേപോലെ പകർത്തിയുള്ള തെരഞ്ഞെടുപ്പായിരുന്നു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തെരഞ്ഞെടുപ്പ് സംവിധാനവും അതിന്റെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് അടുത്ത് അറിയാൻ കഴിഞ്ഞു.
- Home
- Uncategorized
- ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി