24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തിരിച്ചറിയാത്ത ഭൗതികശരീരങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും
Uncategorized

തിരിച്ചറിയാത്ത ഭൗതികശരീരങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും


മേപ്പാടി : പ്രകൃതി ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ സാധിക്കാത്ത ഭൗതികശരീരങ്ങൾ ജില്ലയിലെ പൊതുശ്‌മശാനങ്ങളിൽ സംസ്കരിക്കും. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറി നടപടികൾ പൂർത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌കാരം എന്നിവക്ക് രജിസ്ട്രേഷൻ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related posts

വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമം വഴി കൈമാറി ; ചെങ്ങന്നൂരിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ

Aswathi Kottiyoor

പുലർച്ചെ ശബ്ദം കേട്ട് എഴുന്നേറ്റു, നിലവിളിച്ചപ്പോൾ കത്തി വീശി കള്ളൻ, വെട്ടേറ്റ വയോധിക ചികിത്സയിൽ

Aswathi Kottiyoor

5 വർഷമായി കേൾക്കുന്ന പേര് ജസ്ന മരിയ, സിബിഐയും മുട്ടുമടക്കിയ കേസ്; അച്ഛന്റെ ഹർജിയിൽ കോടതിയിൽ പുതിയ വിശദീകരണം

Aswathi Kottiyoor
WordPress Image Lightbox