21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കരസേനയുടെ മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് ആദ്യമായി എത്തുന്ന വനിതയായി ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ
Uncategorized

കരസേനയുടെ മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് ആദ്യമായി എത്തുന്ന വനിതയായി ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ


ദില്ലി: കരസേനയുടെ മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് ആദ്യമായി ഒരു വനിത എത്തുന്നു. ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ ആണ് ആദ്യമായി ആർമി മെഡിക്കൽ സർവ്വീസ് ഡയറക്ടർ ജനറൽ പദവിയിലേക്ക് എത്തുന്നത്. വ്യാഴാഴ്ച ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ തന്റെ പുതിയ ചുമതല ഏറ്റെടുത്തു. ലിംഗ സമത്വം ഉറപ്പിക്കുന്നതിനായുള്ള കരസേനയുടെ നീക്കങ്ങൾക്ക് അടിവരയിടുന്നതാണ് നടപടി.

പൂനെയിലെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ നിന്നാണ് സാധന സക്സേന നായർ പൂർത്തിയാക്കിയത്. 1986ലാണ് ആർമി മെഡിക്കൽ കോറിലേക്ക് ഇവരെ കമ്മീഷൻ ചെയ്യുന്നത്. 1986ലാണ് ഇവർ വ്യോമസേനയിൽ ചേരുന്നത്. ഫ്ലൈറ്റ് ലഫ്റ്റനന്റ് ആയി ആയിരുന്നു സാധന വ്യോമസേനയിൽ ചേർന്നത്. മികച്ച സേവനത്തിനുള്ള വിശിഷ്ട സേവ മെഡൽ നേടിയ വ്യക്തി കൂടിയാണ് സാധന സക്സേന നായർ. എയർ മാർഷൽ പദവിയിലേക്ക് എത്തിയ രണ്ടാമത്തെ വനിതയാണ് ഇവർ.

മെഡിക്കൽ സർവ്വീസ് തലപ്പത്തേക്ക് എത്തും മുൻപ് ബെംഗളൂരുവിലെ എയർ ഫോഴ്സ് ട്രെയിനിംഗ് കമാൻഡ് ഹെഡ് ക്വാട്ടേഴ്സിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായിരുന്നു ഇവർ. എയർ മാർഷലായി വിരമിച്ച കെ പി നായരാണ് ഇവരുടെ ഭർത്താവ്. മൂന്ന് തലമുറയായി സേനാ ഉദ്യോഗസ്ഥരാണ് സാധന സക്സേനയുടെ കുടുംബം. 1.2 മില്യൺ സൈനികരുടെ ആരോഗ്യകാര്യങ്ങളാണ് ഇനി ലഫ്റ്റനറ്റ് ജനറൽ സാധന സക്സേന നായറിന്റെ ചുമതലയിലുള്ളത്.

Related posts

റഷ്യയിൽ നദിയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു, അപകടം സഹപാഠിയെ രക്ഷിക്കാൻ ശ്രമിക്കവെ

Aswathi Kottiyoor

കണ്ണൂരില്‍ ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം |

Aswathi Kottiyoor

7 വയസ്സുകാരൻ്റെ തുടയിൽ ഉപയോഗിച്ച സിറിഞ്ചിലെ സൂചി തുളച്ചുകയറി; 14 വർഷം എച്ച്ഐവി ടെസ്റ്റ് ഉൾപ്പെടെ വേണം, ദുരിതം

Aswathi Kottiyoor
WordPress Image Lightbox