24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • എട്ടുമാസം പ്രായമായ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് മണ്ണില്‍ പുതഞ്ഞ് മൊയ്തു
Uncategorized

എട്ടുമാസം പ്രായമായ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് മണ്ണില്‍ പുതഞ്ഞ് മൊയ്തു

കല്പറ്റ: കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖമായി മാറിയിരിക്കുകയാണ് മുണ്ടക്കൈ ചൂരല്‍മല പ്രദേശങ്ങള്‍. ജീവന്‍ തിരിച്ചുകിട്ടിയ മനുഷ്യരുടെ മുഖത്ത് ഭീതി മാത്രമാണ് ബാക്കി. ആ ദുരന്തമുഖത്തെ മുഖാമുഖം നേരിട്ട ഒ പി മൊയ്തുവിന്റെ വിറങ്ങലിക്കുന്ന വാക്കുകള്‍ കേട്ടു നില്‍ക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. തലനാരിഴയ്ക്കാണ് മൊയ്തു രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച അതിരാവിലെ ഞെട്ടിയുണര്‍ന്ന മൊയ്തു കണ്ണു തുറക്കുമ്പോള്‍ കാണുന്നത് കഴുത്തറ്റം വെള്ളമാണ്. അപ്പോള്‍ മകള്‍ റംസീനയും റംസീനയുടെ എട്ടുമാസം പ്രായമായ കുഞ്ഞും അടുത്ത റൂമില്‍ കിടന്നുറങ്ങുകയായിരുന്നു. വെള്ളത്തിലൂടെ നീന്തിച്ചെന്ന് കുട്ടിയെ എടുത്തപ്പോഴേക്കും വീടു മുഴുവന്‍ വെള്ളത്തിലായി. പെട്ടെന്ന് റൂമിലെ കട്ടില്‍ വെള്ളത്തില്‍ മുകളിലേക്ക് ഉയരുകയും അതില്‍ തൂങ്ങിപ്പിടിച്ച് ഒരുവിധം രക്ഷപ്പെടുകയുമായിരുന്നു. ഭാര്യ കദിയയും മറ്റൊരു മകളും കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ വീട്ടില്‍ ഇല്ലായിരുന്നു.

ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 151 ആയി. 481 പേരെ രക്ഷപ്പെടുത്തി. 187 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 98 പേരെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു.

Related posts

രണ്ടാം കൃഷി വിളവെടുപ്പിലും കര്‍ഷകരെ വഞ്ചിച്ച് സർക്കാർ, സപ്ലൈകോ നെല്ല് സംഭരിക്കുന്നില്ല, നെല്ല് നശിക്കുന്നു

Aswathi Kottiyoor

മുതുകിൽ ചവിട്ടി, ലാത്തിക്കടിച്ചു, 14 കാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മര്‍ദ്ദനം; വിചിത്ര ന്യായീകരണം

Aswathi Kottiyoor

കെട്ടിടത്തിന് തീപിടിച്ചു, ഭയന്ന് രണ്ടാം നിലയിൽ നിന്ന് ചാടി; 13 കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox