24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ദുരന്തമേഖലയിൽ കനത്ത മലവെള്ളപാച്ചിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരം; മരണസംഖ്യ 70 കവിഞ്ഞു
Uncategorized

ദുരന്തമേഖലയിൽ കനത്ത മലവെള്ളപാച്ചിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരം; മരണസംഖ്യ 70 കവിഞ്ഞു


ചൂരൽമല: ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിന് വിഘാതമായി പുഴയിൽ കനത്ത മലവെള്ളപാച്ചിലുണ്ടായി. രക്ഷാപ്രവർത്തകരും മാധ്യമ പ്രവർത്തകരുമടക്കമുള്ളരും സുരക്ഷ മുൻനിർത്തി മറ്റ് സ്ഥലങ്ങളിലേക്ക് മാറി. കുത്തിയൊലിക്കുന്ന പുഴയ്ക്ക് കുറുകെ വടംവലിച്ചുകെട്ടിയാണ് രക്ഷാപ്രവർത്തനം നടത്തി വന്നിരുന്നത്. എന്നാൽ മുണ്ടക്കൈ ഭാഗത്ത് ഫയർഫോഴ്സ്, എൻ ഡി ആർ എഫ് സംഘത്തിൻ്റെ കുറച്ച് പേർക്ക് മാത്രമാണ് എത്താൻ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ടുതന്നെ എയർ ലിഫ്റ്റിംഗ് അല്ലാതെ മറ്റ് പ്രായോഗിക മാർഗങ്ങൾ ഒന്നും തന്നെയില്ലെന്ന ദുരവ സ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇതുവരെ എഴുപതിലധികം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ അധികൃതർ ഔദ്യോഗികമായി മരണസംഖ്യ പുറത്ത് വിട്ടിട്ടില്ല. സംഭവ സ്ഥലത്ത് സൈന്യവും, നാവിക സേ നയുമെല്ലാം എത്തുന്നതിന് അനുസരിച്ച് ബദൽ മാർഗങ്ങളിലൂടെ രക്ഷാ പ്രവർത്തനം നടത്തിയേക്കുമെന്നുള്ള പ്രതീക്ഷയിലാണ് നാട്ടുകാർ.കൂടാതെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് സർക്കാർ സൈന്യത്തോട് അഭ്യർത്ഥിച്ചു. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ.വി.സിയിൽ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് എത്തും. തിരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോൺ കൂടി പങ്കാളിയാവും.

Related posts

ദളിത് യുവതിയ്ക്ക് പീഡനം, കഴുത്ത് ഞെരിച്ച് കൊലപാതകം, മൃതദേഹം വാടകമുറിയിൽ കെട്ടിത്തൂക്കി പൊലീസുകാരന്‍

Aswathi Kottiyoor

പക്ഷിപ്പനിക്കെതിരേ ആരോഗ്യ വകുപ്പിന്റെ ജാഗ്രത

Aswathi Kottiyoor

തൊണ്ടിമുതൽ കേസ്; ആൻ്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ, അപ്പീൽ തള്ളണമെന്ന് സത്യവാങ്മൂലം

Aswathi Kottiyoor
WordPress Image Lightbox