29.9 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • പോത്തുകൽ ചാലിയാറിൽ ഒഴുകിയെത്തിയത് 11 മൃത​ദേഹങ്ങൾ, വിറങ്ങലിച്ച് നാട്
Uncategorized

പോത്തുകൽ ചാലിയാറിൽ ഒഴുകിയെത്തിയത് 11 മൃത​ദേഹങ്ങൾ, വിറങ്ങലിച്ച് നാട്


മലപ്പുറം: വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 10 മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. പനങ്കയം പാലത്തിന്റെ അടിയിൽ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചതായി നാട്ടുകാർ അറിയിച്ചു. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാ​ഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. വീട്ടുസാമ​ഗ്രികളും ​ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്. ഉരുൾപൊട്ടലിൽ ഇതുവരെ 19 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ രം​ഗത്തെത്തി. നിരവധിപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്നും എത്തും.

Related posts

ബൂത്ത് ഏജന്റ് പോളിങ് സ്‌റ്റേഷന് സമീപം കുഴഞ്ഞുവീണു മരിച്ചു

Aswathi Kottiyoor

കുമളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം: 2 യുവാക്കൾ കൊല്ലപ്പെട്ടു, ഒരാളുടെ കൈ അറ്റുപോയി

Aswathi Kottiyoor

ആപ്പിൾ ഇനി ഇന്ത്യയ്ക്കും സ്വന്തം; മുംബൈ സ്റ്റോർ തുറന്നുനൽകി ടിം കുക്ക്–

Aswathi Kottiyoor
WordPress Image Lightbox