24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് വീടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു: മഹീന്ദ്ര ഥാർ, ബൊലേറോ എന്നിവ പൂര്‍ണമായും നശിച്ചു
Uncategorized

മലപ്പുറത്ത് വീടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു: മഹീന്ദ്ര ഥാർ, ബൊലേറോ എന്നിവ പൂര്‍ണമായും നശിച്ചു

മലപ്പുറം: വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. മലപ്പുറം എടവണ്ണ ആരംതൊടിയിലാണ് സംഭവം. മഹീന്ദ്രയുടെ ഥാർ, ബൊലേറോ എന്നീ വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചു. ആരെങ്കിലും തീ ഇട്ടതാണോ എന്നാണ് സംശയിക്കുന്നത്.

ഇന്ന് പുലർച്ചെ 3 മണിക്കാണ് തീ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും തീ ആളിപടരുകയായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ എടവണ്ണ പൊലീസിൽ പരാതി നൽകി. ആരംതൊടി സ്വദേശി അഷറഫിന്‍റെ വീട്ടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്.

Related posts

കേരളത്തിന് പുറത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണം; കത്തുമായി പ്രതിപക്ഷ നേതാവ്

Aswathi Kottiyoor

പ്രശസ്ത മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു

Aswathi Kottiyoor

അപകടത്തിൽ പരിക്കേറ്റ് കോമയിലായ 9 വയസുകാരിയുടെ ദുരിതം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox