23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അർജുൻ മിഷൻ; അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം നദിയിൽ പരിശോധന, ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും
Uncategorized

അർജുൻ മിഷൻ; അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം നദിയിൽ പരിശോധന, ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും

ഷിരൂർ: മണ്ണിടിച്ചിൽ ഉണ്ടായ ഷിരൂരിൽ പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം നദിയിൽ ഇന്ന് പരിശോധന നടത്തും. വരുന്ന 21 ദിവസം മഴ പ്രവചിച്ചത്തിനാലാണ് കാൽവസ്ഥ അനുകൂലമായൽ മാത്രം തെരച്ചിൽ നടത്താനുള്ള നീക്കം. അതേസമയം, തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഉടൻ ഷിരൂരിൽ എത്തും. സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും.

അർജനായുള്ള തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു കാരണവശാലും തെരച്ചിൽ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. പെട്ടെന്ന് തെരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.

അർജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവർക്കായി തെരച്ചിൽ തുടരണം. അവർ ഇപ്പോൾ പിൻ പിൻവാങ്ങിയതിൽ ഒരു അനിശ്ചിതത്വം ഉണ്ട്. എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. മുൻപ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതിൽ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. 13 ദിവസമായിട്ടും അർജുൻ എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു.

Related posts

കോഴിക്കോട് ലോ കോളേജിൽ KSU പ്രവർത്തകനെ മർദിച്ച SFI പ്രവർത്തകർക്കെതിരെ കേസ്

Aswathi Kottiyoor

സിദ്ധാർത്ഥന്റെ ആത്മഹത്യ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും

Aswathi Kottiyoor

പോപ്പുലർ ഫ്രണ്ട് കേസ്: 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു, 9 പേരുടെ ജാമ്യാപേക്ഷ തള്ളി

Aswathi Kottiyoor
WordPress Image Lightbox