24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വർക്ക് ഷോപ്പിൽ നിർത്തിയിട്ട ടോറസിൽ നിന്ന് ബാറ്ററികൾ മോഷണം പോയി
Uncategorized

വർക്ക് ഷോപ്പിൽ നിർത്തിയിട്ട ടോറസിൽ നിന്ന് ബാറ്ററികൾ മോഷണം പോയി


ഇരിട്ടി: വർക്ക് ഷോപ്പിൽ നിർത്തിയിട്ട ടോറസിൽ നിന്ന് ബാറ്ററികൾ മോഷണം പോയി. ശനിയാഴ്ച അറ്റകുറ്റ പ്രവർത്തികൾക്കായി ജബ്ബാർ കടവിലെ ഗാർഗി ഓട്ടോസിൽ നിർത്തിയിട്ട ഭാരത് ബെൻസിന്റെ രണ്ട് ടോറസ് ലോറികളിൽ നിന്നാണ് ബാറ്ററികൾ മോഷണം പോയത്. തിങ്കളാഴ്ച രാവിലെ ലോറികൾ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ബാറ്ററി മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്. ബാറ്ററി സ്ഥാപിച്ച പെട്ടി കുത്തിത്തുറന്ന് ബാറ്ററികൾ മോഷ്ടിക്കുകയായിരുന്നു. ഒരു ലോറിയിൽ രണ്ട് ബാറ്ററി എന്ന കണക്കിൽ നാല് ബാറ്ററികളാണ് മോഷണം പോയത്. സംഭവത്തെ തുടർന്ന് ഇരട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Related posts

ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങവേ മകന് ദാരുണാന്ത്യം

Aswathi Kottiyoor

കളിക്കുന്നതിനിടെ കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റു; ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു

Aswathi Kottiyoor

താമരശ്ശേരിയിലെ റാ​ഗിം​ഗ് പരാതി; ’10 പേർ ചേർന്ന് ക്രൂരമായി മർദിച്ചു; വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥി

Aswathi Kottiyoor
WordPress Image Lightbox