23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അഞ്ച് ജില്ലകളിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്
Uncategorized

അഞ്ച് ജില്ലകളിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്


തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നതിനിടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ജൂലൈ 31നും ആഗസ്ത് ഒന്നിനും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും അറിയിപ്പുണ്ട്.

Related posts

കേളകത്ത് ലോറി സ്കൂട്ടറിലിടിച്ച് അടക്കാത്തോട് സ്വദേശിനിക്ക് പരിക്ക്

Aswathi Kottiyoor

ലോക്കർ തകർക്കാനായില്ല, ആഭരണ നിര്‍മാണ കടയില്‍ നിന്നും അരക്കിലോ വെള്ളി മോഷ്ടിച്ചു; 37കാരൻ അറസ്റ്റിൽ

Aswathi Kottiyoor

മണിക്കൂറുകളുടെ വ്യത്യാസത്തിൽ 2 തവണ സമയം മാറ്റി എയർ ഇന്ത്യ; ഇങ്ങനെയൊക്കെ പറഞ്ഞാൽ എങ്ങനെ കയറുമെന്ന് യുവാവ്

Aswathi Kottiyoor
WordPress Image Lightbox