24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റതെന്ന് പ്രാഥമിക നിഗമനം
Uncategorized

ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: കാഞ്ഞിരവേലിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടകയിൽ ഷാജന്റെ കൃഷിയിടത്തിൽ പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാളുകളായി പ്രദേശത്ത് ചുറ്റി തിരിഞ്ഞിരുന്ന കൊമ്പനാണെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. വൈദ്യുതാഘാതം ഏറ്റ് ചരിഞ്ഞതാവാമെന്നാണ് പ്രാഥമിക നിഗമനം.

പോസ്റ്റ്മോർട്ടം നടത്തും. നാളെ രാവിലെ എട്ട് മണിയോടെ ആകും പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുക. കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടാനയാക്രമണം അതിരൂക്ഷമായി നിലനിന്നിരുന്ന പ്രദേശം കൂടിയാണ് കാഞ്ഞിരവേലി. കഴിഞ്ഞ ജനുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൃഷിയിടത്തിൽ വച്ച് വീട്ടമ്മ മരണപ്പെടുകയും ചെയ്തിരുന്നു.

Related posts

1ാം ക്ലാസ് പ്രവേശനം; 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം വീണ്ടും തള്ളി കേരളം; 5 വയസ് ആണ് നിലപാടെന്ന് മന്ത്രി

Aswathi Kottiyoor

ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മക്ക് ദാരുണാന്ത്യം; കോട്ടയത്ത് കാര്‍ പോസ്റ്റിലിടിച്ച് അപകടം

Aswathi Kottiyoor

പൃഥ്വിയെ കണ്ട് കരഞ്ഞുപോയി, ഞാൻ ആയിരുന്നു അത്; തന്‍റെ ‘ആടുജീവിതം’ കാണാൻ നജീബ് എത്തി

Aswathi Kottiyoor
WordPress Image Lightbox