23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂര്‍ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചെന്ന് പരാതി
Uncategorized

അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂര്‍ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചെന്ന് പരാതി


പാലക്കാട്: സ്കൂളിൽ അഞ്ച് മിനിറ്റ് വൈകിയെത്തിയതിന് മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ വെയിലത്ത് നിര്‍ത്തിയെന്ന് പരാതി. പാലക്കാട്ടെ ലയൺസ് സ്കൂളിനെതിരെയാണ് രക്ഷിതാവിന്റെ പരാതി. പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

ഒരു മാസം മുൻപാണ് സംഭവം. ലയൺസ് സ്കൂളിൽ 8.20നാണ് ക്ലാസ് തുടങ്ങുന്നത്. വിനോദിൻറെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾ അഞ്ച് മിനിറ്റ് വൈകിയാണ് സംഭവ ദിവസം സ്കൂളിലെത്തിയത്. ഗേറ്റ് അടച്ച സ്കൂൾ ജീവനക്കാർ ഇത് തുറന്നില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ് തുറക്കാൻ വിനോദ് ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പലും അധ്യാപകരും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിന് ശേഷം വിനോദിൻ്റെ മകൾ ഇതുവരെ സ്കൂളിൽ പോയിട്ടില്ല. തനിക്ക് ആ സ്കൂളിൽ പോകേണ്ടെന്ന നിലപാടിലാണ് മകൾ. അതേസമയം ഇത്തരം ശിക്ഷാരീതികൾ സ്കൂളിൽ പാടില്ലെന്ന് പ്രിൻസിപ്പലിന് കർശന നിർദേശം നൽകിയതായി മേനേജ്മെൻ്റ് വ്യക്തമാക്കി. എന്നാൽ സ്കൂളിൻറ ഭാഗത്ത് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പാളിൻറെ വിശദീകരണം.

Related posts

സംസ്ഥാനതല പ്രവൃത്തിപരിചയ മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജോത്സ്നക്ക് ഒന്നാം സ്ഥാനം

Aswathi Kottiyoor

എവറോളിങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് : സംസ്കൃതി ആലച്ചേരി ജേതാക്കൾ

Aswathi Kottiyoor

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധനവ് നിലവിൽ വന്നു, ഇന്ന് യു.ഡി.എഫ് കരിദിനം

Aswathi Kottiyoor
WordPress Image Lightbox