24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • റാന്നിയിൽ കാണാതായ 10 വയസ്സുകാരിയെ കണ്ടെത്തി; കുട്ടി സുരക്ഷിതയെന്ന് പൊലീസ്
Uncategorized

റാന്നിയിൽ കാണാതായ 10 വയസ്സുകാരിയെ കണ്ടെത്തി; കുട്ടി സുരക്ഷിതയെന്ന് പൊലീസ്

പത്തനംതിട്ട: റാന്നിയിൽ കാണാതായ 10 വയസ്സുകാരിയെ കണ്ടെത്തി. ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. റാന്നി പഴവങ്ങാടി ചെറുവാഴക്കുന്നം തടത്തിൽ കാച്ചാണത്ത് വീട്ടിൽ ആഗ്നസ് ജോമോനെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ കാണാതായത്. സംഭവത്തിൽ റാന്നി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

വീട്ടിൽ മുത്തശ്ശി റോസമ്മ മാത്യുവും അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. മുത്തശ്ശി പാൽ കൊടുക്കാൻ അയൽ വീട്ടിലേക്ക് പോയപ്പോഴാണ് കുട്ടിയെ കാണാതായത്. വീടിൻ്റെ അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നു. എന്നാൽ കുട്ടി സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു.

Related posts

തെര‌‌ഞ്ഞെടുപ്പ് ഓട്ടത്തിന് വിളിച്ചു, നയാ പൈസ കൊടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ; കുടിശിക 25,000 വാഹനങ്ങള്‍ക്ക്

Aswathi Kottiyoor

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ താന്‍ നിരപരാധിയെന്ന് ജിം ഷാജഹാന്‍; വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍

Aswathi Kottiyoor

നാടുവിട്ട് ഗോവയിലേക്ക് പോവുകയായിരുന്ന ആൺകുട്ടികളെയും പെൺകുട്ടിയെയും കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox