23.3 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ഗായിക റിമി ടോമിക്ക് യുഎഇ ഗോൾഡൻ വിസ
Uncategorized

ഗായിക റിമി ടോമിക്ക് യുഎഇ ഗോൾഡൻ വിസ

ദുബൈ: പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷൻ അവതാരകയും നർത്തകിയുമായ റിമി ടോമിക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബൈയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി റിമി ടോമി യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ദുബൈയിലെ ഗോൾഡൻ വിസ മാൻ എന്നറിയപ്പെടുന്ന ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് റിമി ടോമി ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

നേരത്തെ മലയാളം കൂടാതെ മറ്റ് ഭാഷകളിലെയും നിരവധി ചലച്ചിത്ര താരങ്ങൾ യുഎഇ ഗോൾഡൻ വിസ കൈപ്പറ്റിയത് ദുബൈയിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു. റിമി ടോമിയുടെ സഹോദരനും നടി മുക്തയുടെ ഭർത്താവുമായ റിങ്കു ടോമിയും ചടങ്ങിൽ സംബന്ധിച്ചു. ദുബൈ ഇമിഗ്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ അദ്നാൻ മൂസയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

2002 ല്‍ പുറത്തെത്തിയ മീശമാധവനിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയില്‍ റിമി ടോമിയുടെ അരങ്ങേറ്റം. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലൂടെ നടിയായും അരങ്ങേറി. നിരവധി ടെലിവിഷന്‍ ഷോകളില്‍ ജനപ്രിയ അവതാരകയുമായിരുന്നു റിമി ടോമി.

Related posts

സെപ്റ്റംബർ 11ന് റേഷൻ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും

Aswathi Kottiyoor

പാലക്കാട് ഭാരത് അരി വിതരണം തടഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പ്രതിഷേധം; പരാതി നല്‍കുമെന്ന് എംഎല്‍എ

Aswathi Kottiyoor

പേരാവൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിച്ച് അപകടം.

Aswathi Kottiyoor
WordPress Image Lightbox