23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ബൈക്ക് തടഞ്ഞ് ചാവി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു; വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനമെന്ന് പരാതി
Uncategorized

ബൈക്ക് തടഞ്ഞ് ചാവി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു; വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനമെന്ന് പരാതി


മലപ്പുറം: സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ രാഗ് ചെയ്തു ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലന്ന് ആരോപണം. ഈ മാസം 18നാണ് വിദ്യാർത്ഥിക്ക് മർദനമേറ്റത്. കിഴിശ്ശേരി മുണ്ടംപറമ്പിലെ റീജനൽ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി കെ മുഹമ്മദ്‌ നിഹാൽ (20) എന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഇതേ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ തന്നെയാണ് നിഹാലിനെ മർദിച്ചത്.

വൈകീട്ട് കോളേജ് വിട്ട് വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന നിഹാലിനെ സീനിയർ വിദ്യാർത്ഥികൾ മുണ്ടംപ്പറമ്പ് അങ്ങാടിയിൽ വെച്ച് തടഞ്ഞ് വെക്കുകയും ചാവി കൊണ്ട് മുഖത്തും തലക്കും കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. മർദ്ദനത്തിൽ വിദ്യാർഥിയുടെ തലപൊട്ടി നാല് തുന്നുകൾ ഇട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന്
പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ കോളേജ് അധികൃതരുടെ ഭാഗത്ത്‌ നിന്നുള്ള റിപ്പോർട്ട്‌ കിട്ടിയാൽ മാത്രമേ തുടർ നടപടികൾ സാധ്യമാവുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.

Related posts

പങ്കാളികളെ കൈമാറ്റം; കണ്ടെത്തിയത് 14 ഗ്രൂപ്പുകൾ; ‍ഞെട്ടലായി യുവതിയുടെ കൊലപാതകം

Aswathi Kottiyoor

വയനാട്ടിൽ ഭീതിപരത്തി റേഡിയോ കോളർ ഘടിപ്പിച്ച ആന; മാനന്തവാടിയിൽ നിരോധനാജ്ഞ; മയക്കുവെടി വെക്കും?

Aswathi Kottiyoor

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കും: ആരോഗ്യ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox