23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു, കുഞ്ഞടക്കമുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Uncategorized

ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു, കുഞ്ഞടക്കമുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


ഇടുക്കി: കല്ലാർ-മാങ്കുളം റോഡിൽ ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് അപകടം. വാഹനത്തിലുണ്ടായിരുന്ന കുഞ്ഞടക്കമുള്ളവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. മാങ്കുളം സ്വദേശികളുടെ കാറിന് മുകളിൽ ആണ് മരം വീണത്. തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടത്.

സംസ്ഥാനത്ത് ഇന്നലെ മിന്നല്‍ ചുഴിലിയിലും ശക്തമായ കാറ്റിലും വ്യാപക നാശ നഷ്ടങ്ങളുണ്ടായി. കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, ജില്ലകളിലാണ് ശക്തമായ കാറ്റില്‍ നാശനഷ്ടമുണ്ടായത്. കോഴിക്കോട് വിലങ്ങാട് വീട് തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലുള്‍പ്പെടെ പുലര്‍ച്ചെ മുതലുണ്ടായ ശക്തമായ കാറ്റില്‍ കനത്ത നാശ നഷ്ടമാണുണ്ടായത്. വടകര എടച്ചേരി വേങ്ങോലിയിലും വിലങ്ങാടും എരവത്ത് കുന്നിലുമാണ് പുലര്‍ച്ചെ ശക്തമായ മഴയും മിന്നല്‍ ചുഴലിയും ഉണ്ടായത്. വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് കാവിലുംപാറ മൂന്നാംകൈ സ്വദേശി സ്വപ്നക്ക് പരിക്കേറ്റു.

വേങ്ങോലിയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ മരംവീണ് ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. അംഗനവാടിയുടെ മേല്‍ക്കുര നൂറ്റമ്പത് മീറ്ററോളംപറന്നുപോയി. വിലങ്ങാടുണ്ടായ മിന്നല്‍ ചുഴലിയിൽ വൈദ്യുത ലൈനുകളില്‍ മരംവീണ് വൈദ്യുതി ബന്ധം താറുമാറായി. കണ്ണിപറമ്പിലും കൊമ്മേരിയിലും മരം വീണ് വീട് തകര്‍ന്നു. മാവൂര്‍ കോഴിക്കോട് റൂട്ടില്‍ മരം വീണതിനെത്തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തൃശൂ‍ര്‍ ഗുരുവായൂരില്‍ തെക്കൻ പാലയൂർ ചക്കംകണ്ടം പ്രദേശത്ത് പുലർച്ചെയായിരുന്നു മിന്നൽ ചുഴലി. പലയിടത്തും മരങ്ങളും തെങ്ങുകളും കടപുഴകി. വൈദ്യുത പോസ്റ്റുകളും മറിഞ്ഞു വീണു.

Related posts

‘ക്ഷേത്രങ്ങളിലേക്ക് വാ.. നിന്നെ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളിൽ ഇടമില്ല’; ഗായിക പ്രസീത ചാലക്കുടിക്കെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം

Aswathi Kottiyoor

വിമാനത്താവളത്തില്‍ സെക്യൂരിറ്റി ചെക്കിന് മുന്നില്‍ കത്തിയുമായി സ്ത്രീയുടെ പരാക്രമം; മൂന്ന് പേരെ കുത്തി

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്; ആകെ വിസ്തരിച്ചത് 261 സാക്ഷികളെ; 1600 രേഖകൾ കൈമാറി

Aswathi Kottiyoor
WordPress Image Lightbox