25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ആരും ബുദ്ധിമുട്ടില്ല, കെഎസ്ആർടിസി ഉണ്ടല്ലോ…; 1,39,187 ഉദ്യോഗാർത്ഥികൾ പിഎസ്‍സി പരീക്ഷ, അധിക സർവീസുകൾ നടത്തും
Uncategorized

ആരും ബുദ്ധിമുട്ടില്ല, കെഎസ്ആർടിസി ഉണ്ടല്ലോ…; 1,39,187 ഉദ്യോഗാർത്ഥികൾ പിഎസ്‍സി പരീക്ഷ, അധിക സർവീസുകൾ നടത്തും


തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. നാളെ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പിഎസ്‍സി എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് വേണ്ടിയാണ് ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ 607 സെന്‍ററുകളിലായി നടത്തുന്ന എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികൾക്കായി കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും.

607 സെന്‍ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും തിരികെ പോകുവാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കൂടുതൽ ട്രിപ്പുകൾ നടത്തുവാനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799 എന്ന നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 9497722205 ബന്ധപ്പെടാവുന്നതാണ്.

Related posts

പാർട്ടി ചിഹ്നം സംരക്ഷിക്കണം’; ഇല്ലെങ്കിൽ ഈനാംപേച്ചിയിലോ എലിപ്പെട്ടിയിലോ മത്സരിക്കേണ്ടി വരും, സിപിഎം അണികളോട് എകെ ബാലൻ

Aswathi Kottiyoor

ബൈക്കിലും സ്കൂട്ടറിലും പൊടിപാറിയ കച്ചവടം, 70 ലിറ്റർ വിദേശമദ്യവുമായി 60കാരൻ പിടിയിൽ

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്കൂളിൽ സ്റ്റുഡൻസ് സേവിംഗ്സ് സ്കീം ഉദ്ഘാടനവും നാഗസാക്കി ദിനാചരണവും

Aswathi Kottiyoor
WordPress Image Lightbox