22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ഗവ. യു. പി. സ്കൂൾ ചെട്ടിയാംപറമ്പിൽ ഭൂമിക്കായൊരു തണൽ “എന്റെ മരം” വൃക്ഷ തൈ വിതരണം നടന്നു.
Uncategorized

ഗവ. യു. പി. സ്കൂൾ ചെട്ടിയാംപറമ്പിൽ ഭൂമിക്കായൊരു തണൽ “എന്റെ മരം” വൃക്ഷ തൈ വിതരണം നടന്നു.

പാലുകാച്ചി സംരക്ഷണ സമിതി അനുവദിച്ചുതന്ന നാനൂറോളം വൃക്ഷ തൈകളാണ് പി. റ്റി. എ യുടെയും സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഒന്ന് മുതൽ ഏഴുവരെയുള്ള ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തത്.
ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ. ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. പി. റ്റി. എ പ്രസിഡന്റ്‌ ശ്രീ. ഷാജി ജോർജ്ജ് അധ്യക്ഷനായിരുന്നു. ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ആയ ശ്രീ. സജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള തൈ വിതരണം ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ശ്രീ. അനൂപ് നിർവഹിച്ചു.
പി. റ്റി. എ. അംഗം ശാരി മോൾ, സീനിയർ അധ്യാപിക വിജയശ്രീ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു .
പരിസ്ഥിതി ക്ലബ്ബ്‌ കൺവീനർ ശ്രീ. ഷിജിത്ത് മാസ്റ്റർ ചടങ്ങിന് നന്ദി അർപ്പിച്ചു.

Related posts

മനുഷ്യൻ കണ്ടെത്തി, വെറും അഞ്ച് ആഴ്ച; ലോകത്തിലെ ഏറ്റവും വലിയ അനക്കോണ്ട ചത്ത നിലയിൽ

Aswathi Kottiyoor

13 വർഷം കഴിഞ്ഞത് മറ്റൊരു പേരിൽ, സവാദിന്റെ ഡിഎൻഎ പരിശോധിക്കാൻ എൻഐഎ

Aswathi Kottiyoor

എല്ലാ വെസ്റ്റ്നൈൽ രോഗങ്ങളും ലക്ഷണം നോക്കി തിരിച്ചറിയാനാവില്ല; കൊതുക് കടിക്കാതിരിക്കുക പ്രധാനം

WordPress Image Lightbox