23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അർജുന്റെ ലോറി പുറത്തെടുക്കാൻ നാവിക സേനാ സംഘം സ്ഥലത്തേക്ക്, കനത്ത മഴയിൽ നദിയിൽ തെരച്ചിൽ തുടരാനായില്ല, മടങ്ങി
Uncategorized

അർജുന്റെ ലോറി പുറത്തെടുക്കാൻ നാവിക സേനാ സംഘം സ്ഥലത്തേക്ക്, കനത്ത മഴയിൽ നദിയിൽ തെരച്ചിൽ തുടരാനായില്ല, മടങ്ങി


ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങി. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചിൽ നടത്താൻ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്പെഷ്യൽ സംഘത്തിലുളളത്. കരയിൽ നിന്നും 40 മീറ്റർ അകലെയാണ് 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയത്. ഈ ഭാഗത്തുളള മണ്ണ് മാറ്റൽ മറ്റൊരു സംഘം തുടരുകയാണ്. രക്ഷാദൌത്യത്തിന്റെ ഒമ്പതാം ദിവസമാണ് ട്രക്ക് കണ്ടെത്തിയത്.

ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ചതിന് ശേഷമാണ് നാവിക സേനയുടെ സ്കൂബാ ഡൈവേഴ്സ് അടങ്ങുന്ന വലിയ സംഘം നദിയിലേക്ക് പോയത്. എത്ര മണിക്കൂറെടുത്താകും ട്രക്ക് പുറത്തേക്ക് എത്തിക്കുകയെന്നതിലൊന്നും ഇപ്പോൾ വ്യക്തതയില്ല. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ രക്ഷാ പ്രവർത്തനം വളരെ ദുഷ്കക്കരമാണ്. എത്രത്തോളം മണ്ണ് നദിയിൽ ട്രക്കിന് മുകളിലുണ്ടെന്നതിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവൻ മാറ്റിയാൽ മാത്രമേ ലോറി പുറത്തെടുക്കാൻ കഴിയുകയുളളു. ശാസ്ത്രീയമായ തിരച്ചിനൊടുവിലാണ് ട്രക്കിന്റെ സാന്നിധ്യം നദിയിൽ കണ്ടെത്തിയത്. കര-നാവിക സേനകളും എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പൊലീസ് സംഘങ്ങൾ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Related posts

കാസർകോട് പഞ്ചായത്തം​ഗം മരിച്ച നിലയിൽ; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നി​ഗമനം

Aswathi Kottiyoor

ബോണറ്റിൽ തലയിടിപ്പിച്ചു, കഴുത്തിന് പിടിച്ചു; നടുറോഡിലെ അതിക്രമം അറിയിച്ച യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

Aswathi Kottiyoor

പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിനിമാ തിയേറ്ററിന് തീപിടിച്ചു.*

Aswathi Kottiyoor
WordPress Image Lightbox