28.3 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ഇന്ന് മഴ കനക്കില്ല, 2 ജില്ലകളിൽ ‘യെല്ലോ’ മാത്രം; പക്ഷേ നാളെ മഴ അതിശക്തമായേക്കും, ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ
Uncategorized

ഇന്ന് മഴ കനക്കില്ല, 2 ജില്ലകളിൽ ‘യെല്ലോ’ മാത്രം; പക്ഷേ നാളെ മഴ അതിശക്തമായേക്കും, ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം. എന്നാൽ നാളെ കേരളത്തിൽ വീണ്ടും മഴ അതിശക്തമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ടാണെങ്കിൽ നാളെ 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. ഇതിനൊപ്പം തന്നെ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

Related posts

എംജിഎം ശാലേം സെക്ക ണ്ട റി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം

Aswathi Kottiyoor

കടുത്ത ചൂട്, ഹജ്ജിനെത്തിയ 1301 തീര്‍ത്ഥാടകര്‍ മരിച്ചു; 83% പേർ അനുമതിയില്ലാത്തവർ

Aswathi Kottiyoor

പുതിയകാവിൽ വാഹന അപകടത്തിൽ വയോധിക മരിച്ചു

Aswathi Kottiyoor
WordPress Image Lightbox