23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മസാചരണം സമാപിച്ചു
Uncategorized

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മസാചരണം സമാപിച്ചു


കേളകം: ഈ വർഷത്തെ വായന മാസാചരണത്തിന് കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ സമാപനമായി. കഴിഞ്ഞ ഒരു മാസക്കാലമായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം പി സജീവൻ അധ്യക്ഷത വഹിച്ചു. മദേഴ്സ് ഫോറം പ്രസിഡണ്ട് അമ്പിളി സജി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വായന മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ ഭാഷകളിലുള്ള വായന മത്സരം, ക്വിസ് മത്സരം, കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങൾ, ക്ലാസ്തല മാഗസിൻ നിർമ്മാണം, ചുമർ പത്രിക നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങളുടെ സമ്മാനവും പരിപാടിയിൽ വിതരണം ചെയ്തു. അവധിക്കാലത്ത് സംഘടിപ്പിച്ച ദി ബിഗ് ഡേയ്സ് എന്ന അമ്മക്കൂട്ടം പരിപാടിയിൽ പങ്കാളികളായി വിജയിച്ച കുട്ടികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. ക്ലാസ് തല മാഗസിനുകളുടെ പ്രകാശനം എസ് ആർ ജി കൺവീനർ ജോൺ കെ ജോബ് നിർവഹിച്ചു. പ്രധാനാദ്ധ്യാപകൻ എം വി മാത്യു, അധ്യാപകരായ ഷീന ജോസ് ടി, ഫാ. എല്‍ദോ ജോണ്‍, അനുപ ഇഗ്നേഷ്യസ്, ടൈറ്റസ് പി സി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന്, കുട്ടികളുടെ വിവിധ കലാപരിപാടികളും ആരങ്ങേറി.

Related posts

പകര്‍ച്ചവ്യാധി പ്രതിരോധം; ആര്‍ആര്‍ടി നിലവില്‍ വന്നു, കണ്‍ട്രോള്‍ റൂം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി

Aswathi Kottiyoor

‘വാഹനത്തിന് പോകാൻ സ്ഥലമില്ല’; ഹെൽമറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

Aswathi Kottiyoor

കാട്ടാന ആക്രമണം: പോളിനെയും കൊണ്ട് ആംബുലന്‍സ് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് അഭ്യര്‍ത്ഥന

Aswathi Kottiyoor
WordPress Image Lightbox