22.6 C
Iritty, IN
September 6, 2024
  • Home
  • Uncategorized
  • നല്ലനടപ്പ് കാട്ടി ജാമ്യം വാങ്ങി, വീണ്ടും പഴയ പോലെ കുറ്റകൃത്യങ്ങൾ തന്നെ; ഡിവൈഎഫ്ഐ നേതാവിനെ നാടുകടത്തി
Uncategorized

നല്ലനടപ്പ് കാട്ടി ജാമ്യം വാങ്ങി, വീണ്ടും പഴയ പോലെ കുറ്റകൃത്യങ്ങൾ തന്നെ; ഡിവൈഎഫ്ഐ നേതാവിനെ നാടുകടത്തി


പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം അഭിജിത്ത് ബാലന്‍ അറിയപ്പെടുന്ന റൗഡിയാണെന്ന് പറയുന്നു. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്. നല്ലനടപ്പ് ബോണ്ട് കോടതിക്ക് നല്‍കി ജാമ്യം നേടിയ ശേഷവും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നാടുകടത്തിയത്.

Related posts

‘100 രൂപ ശമ്പള വർധന ചോദിച്ചതിന് പിരിച്ചുവിട്ടു’; സിപിഐയുടെ വകുപ്പ്, ആത്മഹത്യാ ഭീഷണി മുഴക്കി എഐടിയുസിക്കാരൻ

Aswathi Kottiyoor

നിപ: ഒമ്പതുവയസുകാരനടക്കം രണ്ടുപേർ രോഗമുക്തരായി

Aswathi Kottiyoor

കൈകാലുകൾ കെട്ടിയിട്ടു, സിഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ

WordPress Image Lightbox