23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ പ്രശ്‌നം; തത്സമയ സംപ്രേഷണം മുടങ്ങി സ്കൈ ന്യൂസ് ചാനല്‍
Uncategorized

മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ പ്രശ്‌നം; തത്സമയ സംപ്രേഷണം മുടങ്ങി സ്കൈ ന്യൂസ് ചാനല്‍


ലണ്ടന്‍: ലോക വ്യാപകമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം നേരിടുന്ന സാങ്കേതിക തടസം രാജ്യാന്തര മാധ്യമമായ സ്കൈ ന്യൂസിന്‍റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. വിന്‍ഡോസിലെ പ്രശ്‌നം കാരണം യുകെയിലെ പ്രധാന വാര്‍ത്താ ചാനലുകളിലൊന്നായ സ്കൈ ന്യൂസിന്‍റെ തല്‍സമയ സംപ്രേഷണം കുറേസമയം മുടങ്ങി. സാങ്കേതിക പ്രശ്‌നം കാരണം ചാനല്‍ സംപ്രേഷണം ചെയ്യാന്‍ കഴിയുന്നില്ല എന്ന് ചെയര്‍മാന്‍ അറിയിച്ചു. മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ കാണിക്കുകയും ചെയ്യുകയാണ് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതര പ്രശ്‌നം.

‘സ്കൈ ന്യൂസ് ഇന്ന് രാവിലെ തത്സമയം സംപ്രേഷണം ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. സംപ്രേഷണത്തില്‍ തടസം നേരിട്ടതില്‍ കാഴ്‌ചക്കാരോട് ഖേദം അറിയിക്കുന്നു’- എന്നുമാണ് സ്കൈ ന്യൂസ് ചെയര്‍മാന്‍ ഡേവിഡ് റോഡ്‌സിന്‍റെ ട്വീറ്റ്. സ്കൈ ന്യൂസിന്‍റെ തല്‍സമയ സംപ്രേഷണം മുടങ്ങിയതോടെ എന്താണ് സംഭവിച്ചത് എന്ന ഞെട്ടലിലായിരുന്നു കാഴ്‌ചക്കാര്‍. ചാനല്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചത് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നേരിട്ട പ്രശ്‌നമാണ് എന്ന് പിന്നാലെ വ്യക്തമായി. സമാന പ്രശ്‌നം കാരണം ഓസ്ട്രേലിയയിലും മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറായിട്ടുണ്ട്.

Related posts

‘മാധ്യമങ്ങൾ ഉപദ്രവിക്കരുത്, കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നു’: മന്ത്രി കെബി ഗണേഷ് കുമാർ

Aswathi Kottiyoor

മലഞ്ചരക്ക് വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

വിഷുക്കൈനീട്ടം നൽകാൻ പുതുപുത്തൻ നോട്ടുകള്‍ വേണോ? സൗകര്യമൊരുക്കി റിസർവ് ബാങ്ക്

Aswathi Kottiyoor
WordPress Image Lightbox